ഇൻസ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തി, ഒടുവിൽ അക്രമികളുടെ വലയിൽ; പെൺകുട്ടിയെ പൊലീസ് രക്ഷപ്പെടുത്തി

ചെന്നൈ: ഇന്‍സ്റ്റഗ്രാം സുഹൃത്തിനെ തേടിയെത്തിയ പതിനേഴുകാരിയെ അക്രമികളുടെ പക്കല്‍ നിന്ന് രക്ഷപ്പെടുത്തിയത് പൊലീസ്. തിരുവണ്ണാമലയില്‍ നിന്ന് ചെന്നൈയിലേക്ക് ആൺസുഹൃത്തിനെ കാണാനെത്തിയ പെണ്‍കുട്ടിയെയാണ് സമീപവാസി വിവരം അറിയിച്ചതിന് പിന്നാലെ പൊലീസ് എത്തി രക്ഷപ്പെടുത്തിയത്.ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട ആണ്‍ സുഹൃത്ത് പെൺകുട്ടിയെ നേരിട്ട് കാണാൻ ക്ഷണിച്ചിരുന്നു. യുവാവിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് പെണ്‍കുട്ടി ചെന്നൈയിലെത്തിയത്. എന്നാല്‍ ചെന്നൈ സെന്‍ട്രല്‍ റെയില്‍വെ സ്റ്റേഷനിലെത്തിയ പെണ്‍കുട്ടിയെ കാണാന്‍ യുവാവ് സമയത്ത് എത്തിയില്ല. അതിനിടെ റെയിൽവേ സ്റ്റേഷനിൽ തനിച്ച് നില്‍ക്കുന്ന യുവതിയെ പരിചയപ്പെടാന്‍ മൂന്ന് യുവാക്കള്‍ എത്തി. തങ്ങള്‍ യുവാവിനെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ഇവര്‍ പെണ്‍കുട്ടിയെയും കൂട്ടി ബ്രോഡ്‌വേയ്ക്ക്‌ സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തിലേക്ക് പോവുകയായിരുന്നു.എന്നാല്‍ പെണ്‍കുട്ടിയുമായി ഒഴിഞ്ഞ കെട്ടിടത്തിലേക്ക് പോകുന്നത് കണ്ട് ദുരൂഹത തോന്നിയ സമീപവാസി അപ്പോൾ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പിന്നാലെ പൊലീസ് എത്തി പെണ്‍കുട്ടിയെ അക്രമികളില്‍ നിന്ന് രക്ഷപ്പെടുത്തി. പെണ്‍കുട്ടിയുടെ മാതാപിതാക്കളെ പൊലീസ് വിവരം അറിയിച്ചിട്ടുണ്ട്. അതേ സമയം, പെണ്‍കുട്ടിയോട് ചെന്നൈയിലെത്താന്‍ ആവശ്യപ്പെട്ട യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ പൊലീസ് തുടരുകയാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page