മഴക്കെടുതി: സംസ്ഥാനത്ത് വെള്ളിയാഴ്ച 9 മരണം, തുടർച്ചയായി മഴ പെയ്താൽ ജാഗ്രത വേണം

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷക്കെടുതിയിൽ ഇന്ന് 9 മരണം. തിരുവനന്തപുരം വിഴിഞ്ഞത്ത് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. പുല്ലുവിള സ്വദേശി ആന്റണി തദയൂസാണ് മരിച്ചത്. എറണാകുളം തിരുമാറാടിയിൽ മരംവീണു വൃദ്ധ മരിച്ചു. അന്നക്കുട്ടി ചാക്കോയ്ക്കാണ് (80) ദാരുണാന്ത്യം. എറണാകുളം വടക്കേക്കരയിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും കോൺക്രീറ്റ് കട്ട വീണ് പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. ആര്യ ശ്യാംമോനാണ്(34) മരിച്ചത്. കോട്ടയം കൊല്ലാട് പാറയ്ക്കൽകടവിൽ മീൻ പിടിക്കുന്നതിനിടെ വള്ളം മറിഞ്ഞ് 2 പേർ മരിച്ചു. ജോബി(36), പോളച്ചിറയിൽ അരുൺ സാം …

വിവാഹമോചനം ആവശ്യപ്പെട്ട ഭാര്യയെ അറവുശാലയിൽ വച്ച് കഴുത്തറുത്ത് കൊന്നു:ഭർത്താവിന് വധശിക്ഷ

മലപ്പുറം: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് വധശിക്ഷ. പരപ്പനങ്ങാടി സ്വദേശിനി റഹീനയുടെ കൊലപാതകത്തിൽ ഭർത്താവ് നജുബുദ്ദീനാണ് മഞ്ചേരി കോടതി ശിക്ഷ ലഭിച്ചത്.ഇതിനു പുറമെ 5 വർഷം കഠിന തടവും 1.25 ലക്ഷം രൂപ പിഴയും അടയ്ക്കണം.2017 ജൂലൈ 23നാണ് കേസിനാസ്പദമായ സംഭവം. 2003ലാണ് ഇരുവരും വിവാഹിതരാകുന്നത്. 2011ൽ ഇയാൾ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. ഇതോടെ റഹീനയുമായി കലഹം പതിവായി. ഇവർ വിവാഹമോചനത്തിനു കേസ് ഫയൽ ചെയ്തു. ബന്ധം ഉപേക്ഷിച്ച് കുട്ടികൾക്കൊപ്പം തന്റെ ഉമ്മയുടെ വീട്ടിലേക്കു …

കോവളം തീരത്ത് അജ്ഞാത മൃതദേഹം: ശരീരത്തിൽ പ്ലാസ്റ്റിക് തരികൾ, മത്സ്യത്തൊഴിലാളികളുടേതല്ലെന്ന് സ്ഥിരീകരണം

തിരുവനന്തപുരം: കോവളം തീരപ്രദേശത്ത് അജ്ഞാത മൃതദേഹം കരക്കടിഞ്ഞു. രാവിലെ 11നാണ് മൃതദേഹം തിരത്തടിഞ്ഞത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹത്തിന്റെ വായുടെ ഭാഗത്തും ശരീരത്തിൽ നിറയെയും പ്ലാസ്റ്റിക് തരികൾ കണ്ടെത്തി. കൊച്ചിതീരത്ത് മുങ്ങിയ കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകളിൽ നിന്നുള്ള പ്ലാസ്റ്റിക് തരികളാണ് ഇവയെന്ന് സംശയിക്കുന്നു.വിഴിഞ്ഞത്തു നിന്ന് മത്സ്യബന്ധനത്തിനു പോയി കാണാതായവരിൽ ആരുടെയെങ്കിലും മൃതദേഹമാണോയെന്നു സംശയമുയർന്നിരുന്നു. എന്നാൽ ഇവരുടെ ബന്ധുക്കളെത്തി പരിശോധിച്ചതിൽ മരിച്ചത് മത്സ്യത്തൊഴിലാളിയല്ലെന്ന് സ്ഥിരീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

ആവശ്യപ്പെട്ടത് 5 കോടി രൂപ; 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഇഡി ഡപ്യൂട്ടി ഡയറക്ടർ അറസ്റ്റിൽ

ഭുവനേശ്വർ: 20 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഒഡിഷ ഇഡി ഡപ്യൂട്ടി ഡയറക്ടറെ സിബിഐ പിടികൂടി. ചിന്തൻ രഘുവൻഷിയാണ് അറസ്റ്റിലായത്. കേസിൽ നിന്നു രക്ഷപ്പെടുത്താൻ ഖനി വ്യവസായിയായ രതികാന്ത റൗട്ടിനോടു 5 കോടി രൂപ രഘുവൻഷി കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. ആദ്യ ഗഡു കൈപ്പറ്റുന്നതിനിടെയാണ് പിടിയിലായത്. മാർച്ചിൽ ഭുവനേശ്വറിലെ ഇഡി ഓഫിസിൽ നടന്ന ചോദ്യം ചെയ്യലിനിടെയാണ് കേസിൽ നിന്നു രക്ഷപ്പെടുത്തുന്നതു സംബന്ധിച്ച് രഘുവൻഷി റൗട്ടിനോടു സംസാരിച്ചത്. ഇതിനായി ഭാഗ്തി എന്നയാളെ കാണാനായിരുന്നു നിർദേശം. കേസിൽ സ്വത്തുവഹകൾ പിടിച്ചെടുക്കുന്നത് ഉൾപ്പെടെ …

വന്ദേഭാരതിൽ കാലാവധി കഴിഞ്ഞ ശീതളപാനീയം: മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു

കണ്ണൂർ: വന്ദേഭാരത് എക്സ്പ്രസിൽ യാത്രക്കാർക്ക് കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പാലക്കാട് റെയിൽവേ ഡിവിഷണൽ മാനേജർ പരാതി പരിശോധിച്ച് 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.വ്യാഴാഴ്ച രാവിലെ മംഗളൂരു-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസിലാണ് യാത്രക്കാർക്കു കാലാവധി കഴിഞ്ഞ ശീതള പാനീയം നൽകിയത്. 2024 സെപ്റ്റംബർ 25ന് നിർമിച്ച് 2025 മാർച്ച് 24ന് കാലാവധി കഴിഞ്ഞ ശീതള പാനീയമാണ് യാത്രക്കാർക്ക് നൽകിയത്. കാസർകോട് നിന്നുള്ള …

മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി 2 യുവാക്കൾ മരിച്ചു; ഒരാൾ നീന്തി രക്ഷപ്പെട്ടു

കോട്ടയം: മീൻ പിടിക്കുന്നതിനിടെ വള്ളം മുങ്ങി 2 പേർ മരിച്ചു. കൊല്ലാടിനു സമീപം പാറയ്ക്കൽകടവിൽ ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടമുണ്ടായത്. പാറയ്ക്കൽകടവ് സ്വദേശികളായ ജോബി(36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്. ജോബിയുടെ സഹോദരൻ ജോഷി നീന്തി രക്ഷപ്പെട്ടു. വെള്ളം കയറിയ പാടത്തിന് നടുവിലൂടെ മൂവരും വള്ളത്തിൽ പോകുന്നതിനിടെയാണ് അപകടം സംഭവിച്ചത്.നാട്ടുകാർ വിവരം അറിയിച്ചതോടെ അഗ്നിരക്ഷാസേനയെത്തി മൃതദേഹം പുറത്തെടുത്തു. മൃതദേഹം പുതുപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിലേക്കു മാറ്റി. പോസ്റ്റ്മോർട്ടത്തിനു ശേഷം കുടുംബത്തിനു വിട്ടു നൽകും.

കമൽഹാസൻ മാപ്പു പറഞ്ഞില്ല, തഗ് ലൈഫിനു കർണാടകയിൽ വിലക്ക്

ബെംഗളൂരു: കമൽഹാസൻ ചിത്രം തഗ് ലൈഫിനു കർണാടകയിൽ വിലക്ക്. തമിഴ് ഭാഷയിൽ നിന്നാണ് കന്നഡ പിറന്നതെന്ന പ്രസ്താവനയിൽ കമൽ പരസ്യമായി മാപ്പു പറയുന്നതു വരെ വിലക്ക് തുടരുമെന്ന് കർണാടക ഫിലിം ചേംബർ ഓഫ് കൊമേഴ്സ് പ്രഖ്യാപിച്ചു. നേരത്തേ മാപ്പ് പറയാൻ ചേംബർ കമൽഹാസനു 2 ദിവസത്തെ സമയം അനുവദിച്ചിരുന്നു. എന്നാൽ തെറ്റ് ചെയ്താലെ തിരുത്താറുള്ളുവെന്നും അതിനാൽ മാപ്പു പറയാൻ ഉദ്ദേശിക്കുന്നില്ലെന്നും കമൽ പ്രതികരിച്ചതോടെയാണ് വിലക്കുണ്ടായത്. മുൻപും തനിക്കു ഇത്തരത്തിൽ പല ഭീഷണികൾ വന്നിട്ടുണ്ടെന്നും പക്ഷേ സ്നേഹം മാത്രമാണ് …

ഒരേ പേരില്‍ 2 തടവുകാര്‍: ജാമ്യം ലഭിച്ചയാള്‍ക്കു പകരം പോക്‌സോ കേസ് പ്രതിയെ സ്വതന്ത്രനാക്കി ജയില്‍ അധികൃതര്‍

ഫരീദാബാദ്: പേരും അച്ഛന്റെ പേരും ഒന്ന്. സാമ്യതകള്‍ വര്‍ധിച്ചതോടെ ജാമ്യം ലഭിച്ചയാള്‍ക്കു പകരം കൊടും കുറ്റകൃത്യത്തിനു വിചാരണ നേരിടുന്ന തടവുകാരനെ പുറത്തു വിട്ട് ജയില്‍ അധികൃതര്‍. ഹരിയാനയിലെ ഫരീദാബാദ് ജയിലിലാണ് സംഭവം. 2021 ഒക്ടോബറിലാണ് രവീന്ദര്‍ പാണ്ഡെയുടെ മകന്‍ നിതേഷ് പാണ്ഡെ(27)യെ 9 വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചതിനു പൊലീസ് അറസ്റ്റ് ചെയ്യുന്നത്. തുടര്‍ന്ന് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഫരീദാബാദ് ജയിലിലേക്കു വിട്ടു. വിചാരണ തടവില്‍ കഴിയുന്നതിനിടെയാണ് കഴിഞ്ഞ ഞായറാഴ്ച മറ്റൊരു നിതേഷ്(24) ജയിലിലെത്തുന്നത്. ഇയാളുടെ അച്ഛന്റെ പേരും രവീന്ദര്‍ …

എട്ടിക്കുളത്ത് ഉപയോഗ ശൂന്യമായ കിണറില്‍ അജ്ഞാത മൃതദേഹം

പയ്യന്നൂര്‍: എട്ടിക്കുളത്ത് ഉപയോഗശൂന്യമായ കിണറ്റില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം. വെള്ളിയാഴ്ച രാവിലെയാണ് സമീപ വാസികള്‍ മൃതദേഹം കണ്ടത്. ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കാടുമൂടിയ കിണറ്റില്‍ മൃതദേഹം കണ്ടത്. മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. പയ്യന്നൂരില്‍ നിന്ന് അഗ്‌നിരക്ഷാ സേനയെത്തി മൃതദേഹം പുറത്തെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

ഉള്ളാളിലെ മണ്ണിടിച്ചില്‍; മണ്ണിനടിയില്‍പെട്ട രണ്ടുകുട്ടികള്‍ മരിച്ചു, മരണപ്പെട്ടവരുടെ എണ്ണം മൂന്നായി

മംഗളൂരു: ഉള്ളാളില്‍ കനത്ത മഴയില്‍ മണ്ണിടിഞ്ഞ് വീണ് തകര്‍ന്ന വീടിനുള്ളില്‍ കുടുങ്ങിയ കുട്ടികള്‍ മരിച്ചു.മൂന്ന് വയസുകാരന്‍ ആര്യന്‍, രണ്ട് വയസുകാരന്‍ ആരുഷ് എന്നിവരാണ് മരിച്ചത്. ഇവരുടെ മാതാവ് അശ്വിനിയെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിനെ ചേര്‍ത്ത് പിടിച്ച നിലയില്‍ മാതാവ് അബോധാവസ്ഥയില്‍ കിടക്കുകയായിരുന്നു. പുറത്തേക്ക് എടുത്തപ്പോഴേക്ക് രണ്ട് കുട്ടികളും മരിച്ചിരുന്നു. ഇവരുടെ മുത്തശ്ശി പ്രേമയും മണ്ണിടിച്ചിലില്‍ മരിച്ചിരുന്നു. എന്‍ഡിആര്‍എഫ് സംഘമടക്കമെത്തി നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് ഇവരെ പുറത്തേക്ക് എടുത്തത്. വെള്ളിയാഴ്ച പുലര്‍ച്ചെ നാലുമണിയോടെ ഉള്ളാളിനടുത്തെ മഞ്ഞനടിയിലാണ് അപകടം നടന്നത്. …

ഉപ്പള ഗേറ്റില്‍ കാറും മീന്‍ ലോറിയും കൂട്ടിയിടിച്ചു; സ്ത്രീ മരിച്ചു, നാലുപേര്‍ക്ക് പരിക്ക്

കാസര്‍കോട്: ഉപ്പള ഗേറ്റില്‍ മീന്‍ലോറി കാറിലിടിച്ച് കാര്‍ യാത്രക്കാരിയായിരുന്ന സ്ത്രീ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ മറ്റുനാലുപരെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടം. മരിച്ച സ്ത്രീ മംഗളൂരു സ്വദേശിയാണെന്ന് അറിയുന്നു. ഉപ്പളയ്ക്കടുത്ത് ബന്ധുവീട്ടില്‍ വന്നു മടങ്ങുകയായിരുന്നു കാറിലുണ്ടായിരുന്നവരെന്നാണ് വിവരം. കാറുമായി ഇടിച്ച ശേഷം ലോറി റോഡില്‍ മറിഞ്ഞു. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു.

ഗുരുവായൂര്‍ ദേവസ്വത്തിന്റെ കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു; ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായിരുന്നു

തൃശൂര്‍: ഗുരുവായൂര്‍ ദേവസ്വം പുന്നത്തൂര്‍കോട്ടയിലെ കൊമ്പന്‍ ഗോപീകണ്ണന്‍ ചരിഞ്ഞു. 49 വയസായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ നാല് മണിക്ക് കെട്ടുതറിയില്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഗുരുവായൂര്‍ ഉത്സവത്തിന് തുടക്കം കുറിക്കുന്ന ആനയോട്ടത്തില്‍ നിരവധി തവണ ജേതാവായിരുന്നു ഗോപീകണ്ണന്‍. 2001 സെപ്റ്റംബര്‍ മൂന്നിന് തൃശ്ശൂരിലെ വ്യവസായി എം ജി ഗോപാലകൃഷ്ണന്‍ ഗോപി കണ്ണനെ നടയിരുത്തിയത്.

പെരിയാട്ടടുക്കത്തും ദേശീയ പാതയിൽ വിള്ളൽ

കാസർകോട്: ചെർക്കള, തെക്കിൽ, കാനത്തുംക്കുണ്ടിനു പിന്നാലെ പെരിയാട്ടടുക്കം ദേശീയ പാതയിലും വിള്ളൽ. പെരിയാട്ടടുക്കം ടൗണിലെ അടിപ്പാതയുടെ രണ്ടു ഭാഗങ്ങളിലും ടാറിംഗ് അടക്കമുള്ള ജോലികൾ തീർന്ന ഭാഗത്താണ് മീറ്ററുകളോളം ദൂരത്തിൽ വിള്ളൽ കാണപ്പെട്ടത്. വെള്ളിയാഴ്ച രാവിലെയോടെയാണ് വിള്ളൽ ആൾക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഈ ഭാഗത്ത് കൂടി ഇതുവരെ വാഹനങ്ങളെ കടത്തിവിട്ടിരുന്നില്ല. വിവരമറിഞ്ഞ് നിർമ്മാണ കരാറുകാരായ മേഘ കമ്പനി അധികൃതരും പൊലീസുo സ്ഥലത്തെത്തി പരിശോധന നടത്തി.

കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രീറ്റ് കട്ട തലയില്‍ വീണ് പരിക്കേറ്റ യുവതി മരിച്ചു

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതിയില്‍ വീണ്ടും ഒരു മരണം കൂടി. ശക്തമായ മഴയിലും കാറ്റിലും നിര്‍മാണം നടക്കുന്ന കെട്ടിടത്തിന്റെ മുകളില്‍ നിന്നും കോണ്‍ക്രിറ്റ് കട്ട വീണ് പരിക്കേറ്റ യുവതി മരിച്ചു. വടക്കേക്കര സത്താര്‍ ഐലന്റ് സ്വദേശിനി ആര്യ ശ്യാംമോനാണ് (34) മരിച്ചത്. ബുധനാഴ്ച വൈകിട്ട് ജോലി കഴിഞ്ഞ് ബസ് കയറാന്‍ എത്തിയ യുവതിയുടെ തലയിലേക്ക് മൂന്നാം നിലയിലെ കോണ്‍ക്രിറ്റ് കട്ട പതിക്കുകയായിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ അങ്കമാലിയിലെ ആശുപത്രിയില്‍ ആര്യയെ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെയാണ് മരണം സ്ഥിരീകരിച്ചത്. മകള്‍ക്കൊപ്പമാണ് …

പനിയെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു

കാസര്‍കോട്: പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഒമ്പതാംതരം വിദ്യാര്‍ത്ഥിനി മരിച്ചു. പിലിക്കോട് സി.കെ.എന്‍.എസ്.ജി.എച്ച്.എസ്.എസ് വിദ്യാര്‍ത്ഥിനി ദേവ്‌ന(13)യാണ് മരിച്ചത്.കണ്ണൂര്‍ മിംസ് ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് പെണ്‍കുട്ടി മരിച്ചത്. കാടുവക്കാട് മഞ്ഞത്തൂരിലെ ബിജുവിന്റെയും അശ്വിനിയുടെയും മകളാണ്.സഹോദരി ദേവമിത്ര. മൃതദേഹം കാടുവക്കാട് യുവധാര ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം വ്യാഴാഴ്ച രാത്രി മട്ടലായി പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.

മണ്ണിടിച്ചല്‍: കാസര്‍കോട് എന്‍ജിഒ ഹോമിലെ 20 പേരെ മാറ്റിപ്പാര്‍പ്പിക്കുന്നു

കാസര്‍കോട്: പുലിക്കുന്ന് ചന്ദ്രഗിരി റോഡിനടുത്തെ എന്‍ജിഒ ഹോമില്‍ താമസക്കാരായ 20 സര്‍ക്കാര്‍ ജീവനക്കാരെ മാറ്റിപ്പാര്‍പ്പിച്ചു. നുള്ളിപ്പാടി ഗവ. യുപി സ്‌കൂള്‍ കെട്ടിടത്തിലേക്കാണ് മാറ്റിപ്പാര്‍പ്പിച്ചത്. ചന്ദ്രഗിരി കെഎസ്ടിപി റോഡില്‍ മണ്ണിടിഞ്ഞതിനെ തുടര്‍ന്നാണ് ഇവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ നടപടിയെടുത്തതെന്ന് ഔദ്യോഗിക അറിയിപ്പില്‍ പറഞ്ഞു. കാസര്‍കോട് ജില്ലയിലെ മൊഗ്രാല്‍പ്പുഴ, നീലേശ്വരം പുഴ, ഉപ്പള പുഴ എന്നിവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടും കാര്യങ്കോട് പുഴയില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു.

പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽ ഉടമയുടെ മകൻ സാദിഖ് ഒഴുക്കിൽപ്പെട്ട് മരിച്ചു

കാസർകോട്: പാലക്കുന്നിലെ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമ കരിപ്പൊടിയിലെപാലക്കുന്ന് കോട്ടിക്കുളം റെയിൽവേ സ്റ്റേഷൻ റോഡിൽ ഫാൽക്കൺ ടെക്സ്റ്റൈൽസ് ഉടമകരിപ്പൊടിയിലെ അസീസിൻ്റെയും അസ്മയുടെയും മകൻ സാദിഖ് (39) മധൂർ പട്ളയിൽ ഒഴുക്കിൽ പെട്ടു മരിച്ചു.വെള്ളിയാഴ്ച രാവിലെയാണ് സംഭവം. ഭാര്യ സഹോദരൻ മൊയ്തുവിനോടൊപ്പം നടന്നു പോകുമ്പോൾ കാൽ തെന്നി വെള്ളം നിറഞ്ഞ തോടിലേക്ക് വീഴുകയായിരുന്നു.ദുബൈയിൽ ഒരു കടയിൽ കാഷ്യറായി ജോലി ചെയ്യുന്ന സാദിഖ് ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.ഭാര്യ:ഫർസാന പട്ള.മക്കൾ: ഫാദിൽ സൈൻ, സിയ ഫാത്തിമ, ആമിന.സഹോദരങ്ങൾ: സമീർ, ഷംസുദ്ദീൻ, സവാദ്,സബാന.നാട്ടുകാരും …

മഞ്ചേശ്വരത്ത് പാളത്തില്‍ വെള്ളം കയറി; ട്രെയിനുകള്‍ വൈകിയോടുന്നു, യാത്രക്കാര്‍ വലഞ്ഞു

കാസര്‍കോട്: നേത്രാവതിയില്‍ മരം പൊട്ടി വീണതിന് പിന്നാലെ മഞ്ചേശ്വരത്ത് റെയില്‍ പാളത്തില്‍ വെള്ളം കയറി. അതീവ ജാഗ്രതാ നിര്‍ദേശം റെയില്‍വേ അധികൃതര്‍ പുറപ്പെടുവിച്ചിട്ടുണ്ട്. വെള്ളം കയറിയതും ട്രെയിനുകള്‍ വൈകാന്‍ കാരണമായി. മംഗളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്കുള്ള ട്രെയിനുകള്‍ വൈകി. പരശുറാം എക്സ്പ്രസ് അടക്കം ഏഴോളം ട്രെയിനുകള്‍ മൂന്ന് മണിക്കൂര്‍ വൈകിയാണ് ഓടിയത്. മംഗളൂരു സെന്‍ട്രലില്‍ നിന്ന് പുറപ്പെടേണ്ട ട്രെയിനുകള്‍ എല്ലാം മംഗളൂരു ജംഗ്ഷനിലേക്ക് എത്തിയാണ് പുറപ്പെടുന്നത്. രാവിലെ പാസഞ്ചര്‍ ട്രെയിന്‍ കോട്ടിക്കുളം റെയില്‍വേ സ്‌റ്റേഷനില്‍ പിടിച്ചിട്ടതോടെ യാത്രക്കാര്‍ …