സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വഴ്ചയും ശക്തമായ കാറ്റും മഴയും തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രംഅറിയിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസർകോട്, തൃശൂർ, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ചൊവ്വാഴ്ച രാത്രി 8.30 വരെ 3.4 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. ബുധനാഴ്ച മഴ …

ഹെയർ ട്രാൻസ്പ്ലാന്റ് ചെയ്തതിനു പിന്നാലെ 2 യുവാക്കളുടെ മരണം; പരിശീലമില്ലാതെ ശസ്ത്രക്രിയ നടത്തിയ ദന്തഡോക്ടർ കീഴടങ്ങി

കാൺപൂർ: ഹെയർ ട്രാൻസ്പ്ലാന്റേഷന് പിന്നാലെ 2 എൻജിനീയർമാർ മരിച്ച സംഭവത്തിൽ ആരോപണ വിധേയയായ ദന്ത ഡോക്ടർ കീഴടങ്ങി. ഒളിവിലായിരുന്ന അനുഷ്ക തിവാരിയാണ് പ്രാദേശിക കോടതിയിൽ ഹാജരായത്. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.ഉത്തർപ്രദേശിലെ കാൻപൂരിൽ അനുഷ്കയും ഭർത്താവ് ഡോ. സൗരവ് ത്രിപാഠിയും ചേർന്ന് നടത്തിയിരുന്ന എംപയർ എന്ന ക്ലിനിക്കിലാണ് സംഭവം. മുടിമാറ്റിവയ്ക്കൽ ചികിത്സ നടത്തിയ 2 എൻജിനീയർമാരുടെ മരണത്തെക്കുറിച്ചാണ് പരാതി ഉയർന്നത്. വിനോദ് ദുബെ(40), മായങ്ക് കത്യാർ(30) എന്നിവരാണ് മരിച്ചത്. പിന്നാലെ കൃത്യമായ വൈദഗ്ധ്യമില്ലാതെ അനുഷ്ക ശസ്ത്രക്രിയ നടത്തിയതാണു …

പൊലീസുകാരുടെ അകമ്പടിയോടെ തടവുകാർക്ക് പഞ്ചനക്ഷത്ര ഹോട്ടലുകളിൽ സുഖജീവിതം: ജയ്പൂർ ജയിലിൽ 13 പേർ അറസ്റ്റിൽ

ജയ്പുർ: രാജസ്ഥാനിൽ ജയിലിലെ കൊടുംകുറ്റവാളികൾക്കു പഞ്ചനക്ഷത്ര ഹോട്ടലിൽ സുഖവാസത്തിന് അവസരമൊരുക്കിയ സംഭവത്തിൽ 13 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ജയ്പുർ സെൻട്രൽ ജയിലിലാണ് സംഭവം. കഴിഞ്ഞ ദിവസം ചികിത്സയ്ക്കെന്ന പേരിലാണ് ജയിലിലെ 5 തടവുകാരെ സവായ് മാൻസിങ് ആശുപത്രിയിലേക്കു കൊണ്ടു പോയത്. എന്നാൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തടവുകാരെ തിരഞ്ഞു പോയ പൊലീസിനു ഒരാളെ മാത്രമേ ആശുപത്രിയിൽ കണ്ടെത്താനായുള്ളൂ. ശേഷിക്കുന്ന റഫീഖ് ബക്രി, ബൻവർ ലാൽ, അങ്കിത് ബൻസൽ, കരൺ ഗുപ്ത എന്നീ പ്രതികളെയും അകമ്പടി പോയ പൊലീസുകാരെയും …

മീഞ്ച മിയാപദവിലെ മുഹമ്മദ് ഇർഷാദിൻ്റെ ഭാര്യ മുഹ്സിന ദുബായിൽ അന്തരിച്ചു

കാസർകോട്: ബദിയഡുക്ക പാടലടുക്കയിലെ മുഹമ്മദ്കുഞ്ഞിയുടെ മകളും മീഞ്ച മിയാപദവിലെ മുഹമ്മദ് ഇർഷാദിന്റെ ഭാര്യയുമായ മുഹ്‌സിന (24) ഹൃദ്രോഗത്തെത്തുടർർന്നു ദുബായിൽ അന്തരിച്ചതായി നാട്ടിൽ വിവരം ലഭിച്ചു. ദുബൈ ആസ്റ്റർ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദുബൈ ഖറാമയിലായിരുന്നു താമസം. നാലും രണ്ടും വയസുള്ള രണ്ട് മക്കളുണ്ട്.

തലകീഴായി മറിഞ്ഞ് സ്പീഡ് ബോട്ട്: അപകടത്തിൽ നിന്നു അത്ഭുതകരമായി രക്ഷപ്പെട്ട് സൗരവ് ഗാംഗുലിയുടെ സഹോദരനും ഭാര്യയും

ഭുവനേശ്വർ: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ സൗരവ് ഗാംഗുലിയുടെ സഹോദരനും ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റുമായ സ്നേഹാശിഷ് ഗാംഗുലിയും ഭാര്യ അർപിതയയും ബോട്ടപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഒഡിഷയിൽ പുരിയിൽ അവധിക്കാലം ആഘോഷിക്കാൻ എത്തിയ ഇവർ വാട്ടർ സ്പോർട്സിൽ പങ്കെടുക്കുകയായിരുന്നു. ഇവരുടെ സ്പീഡ് ബോട്ട് കടലിലേക്ക് ഇറക്കിയതും വലിയൊരു തിരമാല വരികയും ബോട്ട് തലകീഴ്മേൽ മറിയുകയായിരുന്നു. തക്ക സമയത്ത് ലൈഫ് ഗാർഡുകൾ റബ്ബർ ഫ്ലോട്ടുകൾ നൽകിയതോടെയാണ് വൻ ദുരന്തം ഒഴിവായത്. 10 പേർ കയറുന്ന ബോട്ടിൽ …

മഴയില്‍ നിന്നു രക്ഷ തേടാന്‍ കയറിനിന്ന തട്ടുകട കാറ്റില്‍ മറിഞ്ഞു; പെണ്‍കുട്ടി മരിച്ചു, സുഹൃത്തിനു ഗുരുതര പരിക്ക്

ആലപ്പുഴ: മഴയില്‍ നിന്നു രക്ഷനേടാന്‍ കയറി നിന്ന തട്ടുകട ദേഹത്തേക്ക് മറിഞ്ഞു വീണ് പെണ്‍കുട്ടിക്കു ദാരുണാന്ത്യം. ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിലാണ് അപകടം. പള്ളാതുരുത്തി സ്വദേശി നിത്യ(18) ആണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു പെണ്‍കുട്ടി. ഉച്ചയ്ക്ക് കനത്ത മഴയും കാറ്റും ഉണ്ടായതോടെ നിത്യയും സുഹൃത്ത് ആദര്‍ശും ബീച്ചിലെ ബജിക്കടയുടെ വശത്ത് കയറി നിന്നു. എന്നാല്‍ ശക്തമായ കാറ്റില്‍ കട മറിഞ്ഞ് ഇരുവരുടെയും പുറത്തേക്ക് വീഴുകയായിരുന്നു. നാട്ടുകാര്‍ ഇവരെ പുറത്തെടുത്ത് വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും …

കോണ്‍ഗ്രസ് മുറുകി; അന്‍വര്‍ അയഞ്ഞു; ആര്യാടന്‍ ഷൗക്കത്ത് യുഡിഎഫ് സ്ഥാനാര്‍ഥി; പ്രഖ്യാപനം ഇന്നു തന്നെ

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായി ആര്യാടന്‍ ഷൗക്കത്തിനെ കെപിസിസി പരിഗണിക്കുന്നു. തിങ്കളാഴ്ച ചേര്‍ന്ന കെപിസിസി നിര്‍വാഹകസമിതി യോഗം ആര്യാടന്‍ ഷൗക്കത്തിന്റെ പേര് മാത്രമേ സ്ഥാനാര്‍ഥിത്വത്തിന് പരിഗണിച്ചിട്ടുള്ളൂവെന്നാണ് അവസാന വിവരം. ഇക്കാര്യം ഇന്നുതന്നെ കോണ്‍ഗ്രസ് ഹൈക്കമാന്റിനെ അറിയിക്കും. ഹൈക്കമാന്റാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുക. കോണ്‍ഗ്രസിന്റെ ഈ നിലപാടില്‍ പിവി അന്‍വറിന് കനത്ത ആഘാതമായിരിക്കുകയാണ്. ഇന്നു രാവിലെ വരെ കോണ്‍ഗ്രസ് പ്രഖ്യാപിക്കുന്നത് ആരെയായാലും താന്‍ പിന്തുണക്കുമെന്ന് അന്‍വര്‍ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നിലപാട് മാറ്റുകയായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് തന്നെ …

സി.ആര്‍.പി.എഫിലും പാക് ചാരന്‍: രഹസ്യ വിവരങ്ങള്‍ പാക്കിസ്താനു ചോര്‍ത്തി നല്‍കിയ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പണം വാങ്ങി പാക്കിസ്താന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ സിആര്‍പിഎഫ് ജവാനെ ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) അറസ്റ്റ് ചെയ്തു. സിആര്‍പിഎഫ് എഎസ്‌ഐ മോത്തി റാം ജാട്ട് എന്നയാളാണ് ഡല്‍ഹിയില്‍ പിടിയിലായത്. 2023 മുതല്‍ ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യവിവരങ്ങള്‍ പാക് രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥരുമായി ഇയാള്‍ പങ്കുവച്ചിരുന്നു. ഇതിനു പാക്കിസ്താനില്‍ നിന്നു വിവിധ മാര്‍ഗങ്ങളിലൂടെ ഇയാള്‍ക്കു ഫണ്ട് ലഭിച്ചിരുന്നതായും കണ്ടെത്തിയതോടെയാണ് അറസ്റ്റ്. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ മോത്തി റാമിനെ 6 …

രാജ്യത്ത് 1000 കവിഞ്ഞ് കോവിഡ് കേസുകള്‍; ഏറ്റവും കൂടുതല്‍ കേരളത്തില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വര്‍ധന. രോഗികളുടെ എണ്ണം ആയിരം കടന്നു. കേന്ദ്ര ആരോഗ്യ വകുപ്പ് പങ്കുവെച്ച കണക്കുകള്‍ പ്രകാരം 1009 കേസുകളാണ് തിങ്കളാഴ്ച രാവിലെ എട്ട് മണിവരെ റിപ്പോര്‍ട്ട് ചെയ്തത്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്. 430 കോവിഡ് കേസുകളാണ് കേരളത്തില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്രയില്‍ 209 കേസും റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹിയില്‍ 104 കോവിഡ് രോഗികളാണുള്ളത്. മെയ് 19ന് ശേഷം മാത്രം 99 കേസുകളാണ് ഡല്‍ഹിയില്‍ വര്‍ധിച്ചത്. ഇതേ കാലയളവില്‍ …

ജോര്‍ജിയയില്‍ ഭര്‍ത്താവ് ഭാര്യയെയും കാമുകിയെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു

-പി പി ചെറിയാന്‍ ജോര്‍ജിയ: ജോര്‍ജിയയില്‍ ഒരാള്‍ ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം കാമുകിയുടെ വീട്ടിലെത്തി അവരെയും വെടിവച്ചു കൊന്നു. തുടര്‍ന്ന് സ്വയം വെടിവെച്ച് ആത്മഹത്യചെയ്തതായി അധികൃതര്‍ അറിയിച്ചു. വടക്കുപടിഞ്ഞാറന്‍ ജോര്‍ജിയയിലെ ഡാല്‍ട്ടണിലാണ് ഇരട്ട കൊലപാതകവും ആത്മഹത്യയും നടന്നത്.അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ ജീവനക്കാര്‍ ഉദ്യോഗസ്ഥരെ വീട്ടില്‍ എത്തിച്ചതിനെ തുടര്‍ന്നാണ് തലയില്‍ വെടിയേറ്റ നിലയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.ഡിറ്റക്ടീവുകള്‍ ഉടന്‍ അന്വേഷണം ആരംഭിച്ചു, ബുധനാഴ്ച പുലര്‍ച്ചെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ഒരു പുരുഷനെന്നു സംശയിക്കുന്നൊരാള്‍ ഇറങ്ങുന്നത് കാണിക്കുന്ന നിരീക്ഷണ വീഡിയോ …

പറന്നു കൊണ്ടിരുന്ന വിമാനത്തിന്റെ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമം: വിമാനം വഴിതിരിച്ചുവിട്ടു

-പി പി ചെറിയാന്‍ ഹ്യൂസ്റ്റണ്‍, ടെക്‌സസ്: ടോക്കിയോയില്‍ നിന്ന് ഹ്യൂസ്റ്റണിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ ഒരു യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് വിമാനം മണിക്കൂറുകള്‍ക്ക് ശേഷം സിയാറ്റിലിലേക്ക് വഴിതിരിച്ചുവിടേണ്ടി വന്നതായി വിമാനത്താവള അധികൃതര്‍ പറഞ്ഞു.ഓള്‍ നിപ്പോണ്‍ എയര്‍വേയ്സ് ഫ്‌ലൈറ്റ് ആണ് വഴി തിരിച്ചുവിട്ടത്.വിമാനയാത്രയ്ക്കിടെ ഒരു പുരുഷ യാത്രക്കാരന്‍ അടിയന്തര വാതില്‍ തുറക്കാന്‍ ശ്രമിച്ചതായും മറ്റ് യാത്രക്കാരും തൊഴിലാളികളും അദ്ദേഹത്തെ തടഞ്ഞുവച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു. സിയാറ്റില്‍ പോലീസ് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു. തുടര്‍ന്നു വിമാനം ഹ്യൂസ്റ്റണിലേക്കുള്ള യാത്ര പുനരാരംഭിച്ചു.

ഒക്കലഹോമ ഹൈസ്‌കൂള്‍ ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ വെടിവയ്പ്പ്: 21 ക്കാരന്‍ കൊല്ലപ്പെട്ടു

-പി പി ചെറിയാന്‍ മിഡ്വെസ്റ്റ് സിറ്റി,ഒക്കലഹോമ: മിഡ്വെസ്റ്റ് സിറ്റിയിലെ ഒരു ഹൈസ്‌കൂളില്‍ നടന്ന ഗ്രാജുവേഷന്‍ പാര്‍ട്ടിയില്‍ ഉണ്ടായ വെടിവെപ്പില്‍ 21കാരന്‍ കൊല്ലപ്പെട്ടു.23ന് രാത്രി 10:20ന് ആയിരുന്നു വെടിവയ്‌പ്പെന്നു പൊലീസ് പറഞ്ഞു. വെടിവെയ്പ്പിന്റെ ശബ്ദം കേട്ട് പൊലീസ് സംഭവസ്ഥലത്തു എത്തിയപ്പോള്‍ ആളുകള്‍ പരിഭ്രാന്തരായി ഓടുകയായിരുന്നു. വെടിയേറ്റ മുറിവുകളോടെ ഒരു വീടിന്റെ മുന്‍വശത്ത് കിടന്ന 21 വയസ്സുള്ള ഏതന്‍ ബ്യൂക്സ് എന്ന യുവാവിനെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയെങ്കിലും അതിനു മുമ്പു മരണപ്പെട്ടിരുന്നു.

കാറ്റും മഴയും, കളത്തൂരില്‍ വീടു തകര്‍ന്നു; വീട്ടുകാര്‍ രക്ഷപ്പെട്ടു

കാസര്‍കോട്: കളത്തൂര്‍ ചെക്ക് പോസ്റ്റ് ശ്രീനഗറിലെ ജഗന്നാഥയുടെ വീട് ഞായറാഴ്ച രാത്രിയുണ്ടായ കാറ്റിലും മഴയിലും തകര്‍ന്നു. വീടിന്റെ ഓടും ഷീറ്റും മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നത്. രാത്രി ജഗന്നാഥനും ഭാര്യയും രണ്ടു മക്കളും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു അപകടം. ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ നാട്ടുകാര്‍ കുടുംബാംഗങ്ങളെ ബന്ധുവീട്ടിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. കുമ്പള കളത്തൂരില്‍ കിണര്‍ ഇടിഞ്ഞു. ആളോടിമൂല സ്വദേശി മുഹമ്മദിന്റെ വീട്ടു മുറ്റത്തെ കിണറാണ് ഇടിഞ്ഞത്. കനത്ത മഴയില്‍ തിങ്കളാഴ്ച രാവിലെയാണ് കിണര്‍ ഇടിഞ്ഞത്. ശക്തമായ മഴയിലും കാറ്റിലും …

വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ വിദ്വേഷം പരത്തുന്ന പരാമര്‍ശം; മഞ്ചേശ്വരം സ്വദേശിക്കെതിരെ പൊലീസ് സ്വമേധയാ കേസെടുത്തു, നിരീക്ഷണം ശക്തമാക്കി

കാസര്‍കോട്: ഗള്‍ഫ് കേന്ദ്രീകരിച്ച് സജീവമായി പ്രവര്‍ത്തിക്കുന്ന വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ വര്‍ഗീയ വിദ്വേഷം പരത്തുന്ന തരത്തിലുള്ള പരാമര്‍ശം നടത്തിയ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസെടുത്തു. മഞ്ചേശ്വരം സ്വദേശിയായ അസീസ് എന്ന ആള്‍ക്കെതിരെയാണ് കാസര്‍കോട് സൈബര്‍ പൊലീസ് കേസെടുത്തത്. വിവിധ മത വിശ്വാസികള്‍ ഉള്ള പ്രസ്തുത വാട്‌സ്ആപ് ഗ്രൂപ്പില്‍ ഒരു വിഭാഗം വിശ്വാസികളെ വ്രണപ്പെടുത്തുന്ന കമന്റിട്ടതിന് 153(എ) പ്രകാരമാണ് പൊലീസ് കേസെടുത്തത്.പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷം എല്ലാ സാമൂഹ്യ മാധ്യമങ്ങളും സൈബര്‍ പൊലീസിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. സമൂഹത്തില്‍ ഭിന്നത സൃഷ്ടിക്കുന്ന തരത്തിലുള്ള …

‘മക്കള്‍ക്ക് ഒപ്പം’; പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടുവെന്ന് മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് പോക്‌സോ കേസില്‍ പ്രതികളായ 9 അധ്യാപകരെ പിരിച്ചുവിട്ടെന്നും നമ്മുടെ മക്കളെ ഉപദ്രവിക്കാന്‍ അനുവദിക്കില്ലെന്നും പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വിശിവന്‍കുട്ടി പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. വിദ്യാഭ്യാസ വകപ്പ് കുട്ടികള്‍ക്കൊപ്പം ഉണ്ടെന്നും പൊലീസും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വകുപ്പിന് കീഴില്‍ സെക്കണ്ടറി സ്‌കൂളുകളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ക്കെതിരെ നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത പോക്സോ കേസുകളുടെ എണ്ണം 77 ആണ്. ഇതില്‍ 65 പേര്‍ അധ്യാപകരും 12 …

ഐ.ബി ഉദ്യോഗസ്ഥയുടെ ആത്മഹത്യ: സുകാന്ത് കീഴടങ്ങി

തിരുവനന്തപുരം: ഇന്റലിജന്‍സ് ബ്യൂറോ(ഐ.ബി) ഉദ്യോഗസ്ഥ ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ ഐ.ബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷ് കീഴടങ്ങി. ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിങ്കളാഴ്ച രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. തൊട്ടുപിന്നാലെയാണ് കൊച്ചി സിറ്റി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയത്. രണ്ടുമാസം മുമ്പാണ് ഉദ്യോഗസ്ഥയായ യുവതിയെ തിരുവനന്തപുരത്ത് റെയില്‍വെ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണത്തിനു പിന്നില്‍ ഐബി ഉദ്യോഗസ്ഥനായ സുകാന്ത് ആണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇയാള്‍ക്കെതിരെ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് കേസെടുത്തതോടെ സര്‍വ്വീസില്‍ നിന്നു പിരിച്ചു വിട്ടു. ഇതോടെ …

കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസ്; അന്തിമ കുറ്റപത്രം സമര്‍പ്പിച്ചു; സിപിഎം നേതാക്കള്‍ പ്രതികള്‍

കൊച്ചി: തൃശൂര്‍ കരുവന്നൂര്‍ സഹകരണ ബാങ്ക് വായ്പ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രണ്ടംഘട്ട കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചു. എറണാകുളം പിഎംഎല്‍എ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സിപിഎം പാര്‍ട്ടിയെയും തൃശൂര്‍ ജില്ലയിലെ മൂന്ന് മുന്‍ സിപിഎം ജില്ലാ സെക്രട്ടറിമാരെയുമടക്കം പ്രതികളാക്കിയാണ് കുറ്റപത്രം. അന്തിമ കുറ്റപത്രത്തില്‍ പുതുതായി 27 പ്രതികള്‍ വര്‍ധിച്ചു. ഇതോടെ മൊത്തം പ്രതികള്‍ 83 ആയി. സിപിഎം തൃശൂര്‍ മുന്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസ്, മുന്‍ മന്ത്രി എസി മൊയ്തീന്‍, കെ രാധാകൃഷ്ണന്‍ എംപി …

റഹീം കേസില്‍ നിര്‍ണായക വിധി; സൗദി ബാലനെ കൊലപ്പെടുത്തിയ കുറ്റത്തിന് 20 വര്‍ഷം തടവ് ശിക്ഷ, അടുത്ത വര്‍ഷം മോചനം

സൗദി: അനസ് കൊല്ലപ്പെട്ട കേസില്‍ 19 വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനത്തിന് വഴിയൊരുങ്ങി. നിര്‍ണായകമായ വിധി റിയാദ് കോടതിയില്‍ നിന്ന് ഉണ്ടായി. പൊതുഅവകാശ (പബ്ലിക് റൈറ്റ്‌സ്) പ്രകാരം 20 വര്‍ഷത്തേക്കാണ് തടവുശിക്ഷ വിധിച്ചത്. 19 വര്‍ഷം പൂര്‍ത്തിയായി. ഇനി ഒരുവര്‍ഷം കൂടി തടവ് അനുഭവിക്കണം. അതിനുശേഷം ജയില്‍ മോചനമുണ്ടാവും. റിയാദ് ക്രിമിനല്‍ കോടതിയില്‍ സൗദി സമയം തിങ്കളാഴ്ച രാവിലെ 9.30ന് നടന്ന സിറ്റിങ്ങിലാണ് തീര്‍പ്പുണ്ടായത്. ഇതുവരെ അനുഭവിച്ച തടവുകാലം കഴിഞ്ഞുള്ള …