കൊടും ക്രൂരത: അമ്മയും കാമുകനും ചേർന്ന് രണ്ടര വയസ്സുകാരിയെ പീഡിപ്പിച്ചു കൊന്നു

മുബൈ: രണ്ടരവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊന്ന അമ്മയെയും 19 വയസ്സുകാരനായ കാമുകനെയും പൊലീസ് അറസ്റ്റ് ചെയ്തു. റീന ഷെയ്ഖ്(30), കാമുകൻ ഫർഹാൻ ഷെയ്ഖ് എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ച രാത്രിയാണ് സ്വകാര്യ ഭാഗങ്ങളിൽ ഗുരുതരമായി പരുക്കേറ്റ കുട്ടിയുമായി റീന മുംബൈയിലെ സർക്കാർ ആശുപത്രിയിലെത്തിയത്. കുട്ടിക്കു ചുഴലിയാണെന്നും വീണു പരുക്കേറ്റെന്നുമാണ് ഇവർ പറഞ്ഞത്. എന്നാൽ സംശയം തോന്നിയ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു.
ചികിത്സയ്ക്കിടെ കുട്ടി മരിച്ചു. വൈദ്യപരിശോധനയിൽ ലൈംഗികാതിക്രമത്തിനു വിധേയയായതായി കണ്ടെത്തുകയായിരുന്നു.
വിവാഹമോചിതയായ റീന അമ്മയുടെ വീട്ടിലാണ് താമസിച്ചിരുന്നത്. ഇവർ ഫർഹാനുമായി അടുപ്പത്തിലായിരുന്നു. കഴിഞ്ഞ ദിവസം റീനയുടെ സാന്നിധ്യത്തിൽ ഫർഹാൻ കുഞ്ഞിനെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. ഇരുവർക്കുമെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
രാത്രികാലങ്ങളില്‍ വീഡിയോ കോള്‍ ചെയ്ത് വിവാഹ അഭ്യര്‍ത്ഥന: നിരസിച്ച വിരോധത്തില്‍ ബംബ്രാണയില്‍ വീട്ടുവളപ്പില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ത്തു, യുവതിയുടെ പരാതിയില്‍ കേസ്
Scroll to top

You cannot copy content of this page