കരിയർ സാധ്യതകളുടെ ലോകത്തേക്ക് വാതയനം തുറന്നു വെഫി കരിയർ എക്സ്പോ

കാസർകോട്:പഠനം,ജോലിസാധ്യതകൾ എന്നിവ മുൻനിർത്തി കരിയർ ലോകത്തെ സാധ്യതകളും അവസരങ്ങളും വിശദീകരിച്ച വെഫി കരിയർ കാറ്റലിസ്റ്റ് ജില്ലയിൽ സമാപിച്ചു.പത്താം തരം പ്ലസ്ടു പഠനത്തിന് ശേഷമുള്ള പഠനസാധ്യതകൾ , സിവിൽ സർവീസ് പരീക്ഷാ സാധ്യതകൾ , മത്സരപരീക്ഷകൾക്കുള്ള പരിശീലനങ്ങൾ,വിദേശപഠന സാധ്യതകൾ തുടങ്ങിയ സെഷനുകളുമുണ്ടായിരുന്നു.
സൗജന്യമായി നടത്തിയ എക്സ്പോയിൽ ജിലിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും പങ്കെടുത്തു. സയ്യിദ് ജലാലുദ്ധീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ സെഷനുകളുടെ ഉദ്ഘാടനം എസ്.എസ്.എഫ് ദേശീയ സെക്രട്ടറി അഹമദ് ഷെറിൻ നിർവഹിച്ചു. ജില്ല സെക്രട്ടറി ബാദുഷ സഖാഫി അധ്യക്ഷത വഹിച്ചു.
റമീസ് ,മുബശ്ശിർ, ട്രൈനർമാരായ ഹൈദർ അമാനി,ഫീറോസ് ദേളി,നാസർ സഖാഫി,വഹീദ് സിസാൻ,ഇർഫാദ് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് വ്യക്തിഗത കൗൺസിലിംഗുമുണ്ടായിരുന്നു. എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയംനേടിയ വിദ്യാർത്ഥികൾക്ക് അവാർഡ് സമ്മാനിച്ചു. ഫയാസ് പട്ള,ഇർഷാദ് കളത്തൂർ,ഷാഹിദ് തൃക്കരിപ്പൂർ, ജുനൈദ് ഹിമമി, അബ്ദുൽ ബാരി സഖാഫി പ്രസംഗിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ബഹു.ജില്ലാ കലക്ടര്‍ അറിയാന്‍: ജില്ലയുടെ വിദ്യാഭ്യാസ തലസ്ഥാനമായ പെരിയയിൽ വില്ലേജ് ഓഫീസര്‍ ഇല്ലാതെ ഒന്നരമാസം; രണ്ട് വര്‍ഷം മുമ്പ് സ്ഥലം മാറിയ വില്ലേജ് അസിസ്റ്റന്റിനു പകരം നിയമനം ഇല്ല, ആവശ്യക്കാര്‍ ഓഫീസ് കയറിയിറങ്ങി കാലു തേഞ്ഞു

You cannot copy content of this page