200 പേരെ പീഡിപ്പിച്ച കേസില്‍ 9 പ്രതികളും കുറ്റക്കാര്‍; ഇരകളായത് ഡോക്ടര്‍മാര്‍ മുതല്‍ കോളേജ് വിദ്യാര്‍ത്ഥിനികള്‍ വരെ ഉള്ളവര്‍
കോയമ്പത്തൂര്‍: ഡോക്ടര്‍മാര്‍ മുതല്‍ വിദ്യാര്‍ത്ഥിനികള്‍ വരെയുള്ള 200 പേരെ ബലാത്സംഗത്തിനും കൂട്ട ബലാത്സംഗത്തിനും ഇരയാക്കിയ കേസിലെ ഒന്‍പതു പ്രതികളെയും കോടതി കുറ്റക്കാരാണെന്നു കണ്ടെത്തി. കോയമ്പത്തൂര്‍ മഹിളാ കോടതിയാണ് പ്രതികളെ കുറ്റക്കാരാണെന്നു കണ്ടെത്തിയത്. ശിക്ഷ ചൊവ്വാഴ്ച ഉച്ച കഴിഞ്ഞ് പ്രസ്താവിക്കും.2016 മുതല്‍ 2019 വരെയുള്ള കാലയളവിലായി ഇരുന്നൂറോളം പേരെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്ത ശേഷം നഗ്നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നാണ് കേസ്. ഡോക്ടര്‍മാര്‍, കോളേജ് അധ്യാപികമാര്‍, വിദ്യാര്‍ത്ഥിനികള്‍ തുടങ്ങി നിരവധി യുവതികളാണ് പീഡനത്തിനു ഇരയായത്.തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യപ്പെട്ട 19കാരിയായ വിദ്യാര്‍ത്ഥിനി …