സാന്‍ ഡീഗോയില്‍ ബോട്ട് മറിഞ്ഞു, ഇന്ത്യന്‍ കുടുംബത്തിന് ദാരുണാന്ത്യം

-പി പി ചെറിയാന്‍

സാന്‍ ഡീഗോ: അനധികൃതമായി അമേരിക്കയിലേക്കു കടക്കാന്‍ ശ്രമിച്ച കപ്പല്‍ കാലിഫോര്‍ണിയ സാന്‍ ഡീഗോ തീരത്ത് മറിഞ്ഞു ഗുജറാത്തില്‍ നിന്നുള്ള കുടുംബത്തിലെ രണ്ട് കുട്ടികള്‍ മരിച്ചു .മെയ് 5 ന് രാവിലെ കപ്പല്‍ മറിഞ്ഞതിന് തൊട്ടുപിന്നാലെ 14 വയസ്സുള്ള ഒരു ആണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു, അതേസമയം അവന്റെ 10 വയസ്സുള്ള സഹോദരിയെ കാണാതായി, മുങ്ങിമരിച്ചതായി കരുതപ്പെടുന്നു. അവരുടെ മാതാപിതാക്കളെ തിരമാലയില്‍ നിന്ന് രക്ഷപ്പെടുത്തി. പിതാവ് അബോധാവസ്ഥയിലാണ്. മാതാവും ആശുപത്രിയിലാണ്.
കള്ളക്കടത്തുകാരും ഭീകരസംഘവും ഉപയോഗിക്കുന്ന ചെറുകപ്പലില്‍ അനധികൃതമായി അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ച കുടിയേറ്റക്കാരുടെ ഒരു വലിയ കൂട്ടത്തില്‍ ഈ കുടുംബവും ഉണ്ടായിരുന്നു. ഡെല്‍ മാറിന് സമീപമാണ് ബോട്ട് മറിഞ്ഞത്. വലിയ തോതിലുള്ള രക്ഷാപ്രവര്‍ത്തനവും അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. തുടക്കത്തില്‍, ഏഴ് പേരെ കാണാനില്ലെന്ന് യുഎസ് കോസ്റ്റ് ഗാര്‍ഡ് കണക്കാക്കിയിരുന്നു.
എന്നാല്‍ മെയ് 7നു കടലില്‍ കാണാതായെന്നു സംശയിച്ചിരുന്ന എട്ട് കുടിയേറ്റക്കാരെ യുഎസ് ബോര്‍ഡര്‍ പട്രോള്‍ ഏജന്റുമാര്‍ അമേരിക്കയിലെ ഒരു ഉള്‍നാടന്‍ ഗതാഗത കേന്ദ്രത്തില്‍ കണ്ടെത്തി. മൂന്ന് വാഹനങ്ങളിലായാണ് അവര്‍ അവിടെ എത്തിയതെന്നു കരുതുന്നു.
കള്ളക്കടത്ത് ഗൂഢാലോചനക്കെതിരെ പിടിയിലാവരില്‍ അഞ്ച് മെക്സിക്കന്‍ പൗരന്മാര്‍ക്കെതിരെ സാന്‍ ഡീഗോയിലെ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ കുറ്റം ചുമത്തിയിട്ടുണ്ട്. വധശിക്ഷ നല്‍കാവുന്ന കുറ്റം, സാമ്പത്തിക നേട്ടത്തിനായി കള്ളക്കടത്ത് എന്നീ കുറ്റങ്ങള്‍ അവര്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. അവര്‍ക്കെതിരെ വധശിക്ഷ നടപ്പിലാക്കാന്‍ നീതിന്യായ വകുപ്പിനോട് ആവശ്യപ്പെടുമെന്ന് യുഎസ് ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page