കാസര്‍കോട്: കുമ്പള, കുണ്ടങ്കേരടുക്ക സ്വദേശിനിയായ യുവതിയെ കാണാതായതായി പരാതി. കോയിപ്പാടി വില്ലേജിലെ കുണ്ടങ്കേരടുക്കയിലെ ഗോപാലകൃഷ്ണന്റെ ഭാര്യ രോഹിണി (34)യെ ആണ് കാണാതായത്. ബുധനാഴ്ച രാവിലെ 9.30ന് പള്ളത്തടുക്കയിലെ അമ്മയുടെ വീട്ടിലേക്ക് പോകുന്നുവെന്നു പറഞ്ഞാണ് വീട്ടില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം ഭാര്യയെ കുറിച്ച് ഒരു വിവരവും ഇല്ലെന്ന് ഭര്‍ത്താവ് കുമ്പള പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
