മംഗ്‌ളൂരു: റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്ന യുവതിയുടെ പൃഷ്ടഭാഗത്ത് കൈ കൊണ്ട് അടിച്ച ശേഷം ബൈക്കില്‍ രക്ഷപ്പെട്ട വിരുതന്‍ അറസ്റ്റില്‍. എംബിഎ ബിരുദധാരിയായ ദേവരബീസനഹള്ളി സ്വദേശിയായ ശ്രീകാന്തി(22)നെയാണ് മാറത്തഹള്ളി പൊലീസ് അറസ്റ്റു ചെയ്തത്.
ഏപ്രില്‍ 30ന് രാത്രി 11.40 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ദേവരബീസനഹള്ളി ഇക്കോ വേള്‍ഡിന്റെ പ്രധാന ഗേറ്റിനു സമീപത്തു കൂടി നടന്നു പോവുകയായിരുന്നു 26കാരിയായ യുവതി. ഇതിനിടയില്‍ പിന്‍ഭാഗത്തു നിന്നു ബൈക്കിലെത്തിയ ശ്രീകാന്ത് കൈകൊണ്ട് പൃഷ്ടത്തില്‍ അടിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. യൂടേണ്‍ എടുത്ത് തിരിച്ചെത്തിയ ശ്രീകാന്ത് വീണ്ടും അടിച്ചു. യുവതി നിലവിളിച്ചുവെങ്കിലും രക്ഷിക്കാന്‍ ആരുമെത്തിയില്ല. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കി. ‘ഈറ്റ് ക്ലബ്ബ്” എന്നു എഴുതിയ ടീ ഷര്‍ട്ട് ധരിച്ചെത്തിയ ആളാണ് അക്രമം നടത്തിയതെന്നു യുവതി നല്‍കിയ പരാതിയില്‍ പറഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് യുവാവിനെ പൊലീസ് അറസ്റ്റു ചെയ്തത്.







