കാസർകോട്: തെരുവത്ത് സ്വദേശിയും ചാലയിൽ താമസക്കാരനുമായ അഹമ്മദ് സാലി
തെരുവത്ത് (76) അന്തരിച്ചു. പ്രമുഖ പ്രവാസിയും ജീവകാരുണ്യ പ്രവർത്തകനുമായ ഒ കെ ഖാദർ പള്ളം സഹോദരി പുത്രനാണ്. പരേതനായ തെരുവത്ത് അലിക്കുഞ്ഞി ഹാജിയുടെയും സൈനബ ആനവാതുക്കലിൻ്റെയും മകനാണ്. 40 വർഷത്തോളം സൗദി അറേബ്യയിലായിരുന്നു പഴയകാല വോളിബാൾ ക്യാരംബ്സ് താരമായിരുന്നു. ഭാര്യ: നഫീസ ബച്ചിവളപ്പ്. മക്കൾ:ഇർഷാദ് , ഇർഫാൻ ,റൈഹാന. മരുമക്കൾ: മഷൂദ് സേട്ട് തളങ്കര, അസീദ ബാവിക്കര. സഹോദരങ്ങൾ:നഫീസ കുളങ്കര ,റുഖിയ എരിയാൽ പരേതരായ മാമു ഹാജി മാന്യ, ഹവ്വാബി പള്ളം , റാബിയ കടപ്പുറം. ഖബറടക്കം തളങ്കര
മാലിക് ദീനാർ ജുമാ മസ്ജിദ് അങ്കണത്തിൽ.
