കാസര്‍കോട്: എസ്.ഇ.ആര്‍.ടി.യുടെ നേതൃത്വത്തില്‍ കളനാട്ട് ആരംഭിച്ച സംസ്ഥാനതല റിസോഴ്‌സ് ഗ്രൂപ്പ് അംഗങ്ങളായ അധ്യാപകര്‍ക്കുള്ള ശില്‍പശാല ഡോ.എ.എം ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കാസര്‍കോട് വിദ്യാഭാസ ഉപഡയറക്ടര്‍ മധുസൂദനന്‍ ആധ്യക്ഷം വഹിച്ചു.
എസ് എസ് കെ ജില്ലാ പ്രൊജക്റ്റ് ഓഫീസര്‍ പ്രകാശന്‍, മധു, ഡോ. സന്തോഷ് പനയാല്‍, ഡോ.സൂര്യനാരായണൻ, ഡോ.സുബൈർ, ഷാജി തോട്ടത്തിൽ, നെജീനാ, ജെസീന, ഷാജി,പ്രജിത, ഡോ ആശ എന്നിവർ സംസാരിച്ചു. ദിനേശൻ പാഞ്ചേരി ക്യാമ്പ് വിശദീകരിച്ചു.
വയനാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ തിരഞ്ഞെടുക്കപ്പെട്ട ഹൈസ്‌കൂള്‍ മലയാളം അധ്യാപകര്‍ക്കുള്ള ശില്‍പശാലയാണ് കളനാട്ട് ആരംഭിച്ചത്. എട്ട്, പത്ത് ക്ലാസുകളിലെ പുതിയപാഠ പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുള്ള മൊഡ്യൂള്‍ പ്രകാരമാണ് അഞ്ച് ദിവസത്തെ പരിശീലനം. സമഗ്ര ഗുണമേന്മാ പദ്ധതിയുടെ വിജയത്തിനായി ഓരോ ജില്ലയിലെയും തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളില്‍ തുടര്‍ അവധിക്കാല പരിശീലനങ്ങള്‍ക്ക് അധ്യാപകരെ സജ്ജമാക്കുകയാണ് ലക്ഷ്യമിടുന്നത്.







