കണ്ണൂര്‍: ചന്ദനമോഷണ കേസിലെ പ്രതി വിഷം കഴിച്ച് ജീവനൊടുക്കി, മയ്യില്‍, പാവന്നൂര്‍ക്കടവ്, ബദ്രിയ്യ മന്‍സിലിലെ സി.കെ അബ്ദുല്‍ നാസര്‍ (60) ആണ് ജീവനൊടുക്കിയത്. ഏപ്രില്‍ 10ന് വിഷം കഴിച്ച ഇദ്ദേഹം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
സ്കൂട്ടിയില്‍ കടത്തുകയായിരുന്ന 13 കിലോ ചന്ദനമുട്ടികളും 6.5 കിലോ ചെത്തുപൂളുകളുമായി അബ്ദുല്‍ നാസറിനെ ഫെബ്രുവരി 24ന് പാവന്നൂര്‍കടവ് ഭാഗത്തു നിന്നു വനം വകുപ്പ് അധികൃതര്‍ പിടികൂടിയിരുന്നു. റിമാന്റിലായിരുന്ന ഇയാള്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് ജയിലില്‍ നിന്നു ഇറങ്ങിയത്. അതിനു ശേഷം മാനസികമായി തകര്‍ന്ന നിലയിലായിരുന്നു. ഭാര്യ: സുബൈദ. മക്കള്‍: മുഹമ്മദ് നിസാം, മുഹമ്മദ് നാസിം, മുഹമ്മദ് നിഹാല്‍, ഫാത്തിമ, ഫാരിസ്.
