കണ്ണൂർ: രണ്ടു വയസ്സുകാരിയുടെ തലയിൽ അലൂമിനിയം പാത്രം കുടുങ്ങി. കലം എടുത്തു മാറ്റാനുള്ള ശ്രമം പരാജയപ്പെട്ടതോടെ വീട്ടുകാർ കുട്ടിയെയും കൊണ്ട് ഫയർ സ്റ്റേഷനിൽ എത്തി സഹായം അഭ്യർത്ഥിച്ചു. കുട്ടിയുടെ തലയിൽ കുടുങ്ങിയ അലൂമിനിയം കലം ഫയർ ഫോഴ്സ് മുറിച്ചുമാറ്റി കുട്ടിയെ രക്ഷിച്ചു. ധർമ്മടം അണ്ടലൂർ മുണ്ടുപറമ്പിലെ രണ്ടു വയസ്സുകാരിയാണ് അപകടത്തിൽപ്പെട്ടത്. അടുക്കളയിൽ കളിക്കുന്നതിനിടയിലാണ് കുട്ടി കലം എടുത്ത് തലയിലിട്ടത്. കലം തലയിൽ കുടുങ്ങിയതോടെ കുട്ടി നിലവിളിക്കാൻ തുടങ്ങി. കലം എടുത്തുമാറ്റാൻ രക്ഷിതാക്കൾ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു. തുടർന്ന് കലം തലയിൽ കുടുങ്ങിയ കുട്ടിയെയും കൊണ്ട് വീട്ടുകാർ തലശ്ശേരി ഫയർ സ്റ്റേഷനിൽ എത്തി. അവർ കലം മുറിച്ചു മാറ്റി കുട്ടിയെ രക്ഷിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ മാസ്റ്റർ ഒ.കെ. രജീഷ്, ബി. ജോയ്,ബിനീഷ് എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.
