നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷങ്ങള്‍ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സസ്‌പെന്റ് ചെയ്തു; നടപടി കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ടിനു പിന്നാലെ

കാസര്‍കോട്: നിരവധി ക്ഷേത്രങ്ങളില്‍ നിന്നു ലക്ഷക്കണക്കിനു രൂപ അടിച്ചുമാറ്റിയ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസറെ സര്‍വ്വീസില്‍ നിന്നു സസ്‌പെന്റ് ചെയ്തു. പാലക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രം ഉള്‍പ്പെടെ എട്ടോളം ക്ഷേത്രങ്ങളിലെ എക്‌സിക്യുട്ടീവ് ഓഫീസറായ പി.ടി രസിത്ത് കുമാറിനെയാണ് മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് അസിസ്റ്റന്റ് കമ്മീഷണര്‍ അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. ഇയാള്‍ക്കെതിരെ വിവിധ ക്ഷേത്രങ്ങളിലെ ജീവനക്കാരില്‍ നിന്നു പരാതി ലഭിച്ചതിനെ തുടര്‍ന്ന് കാസര്‍കോട് അസി. കമ്മീഷണര്‍ ഓഫീസിലെ ഹെഡ്ക്ലാര്‍ക്ക് ഇ.വി രഘു, ക്ലാര്‍ക്ക് കെ രാകേഷ് എന്നിവരെ അന്വേഷണത്തിനു നിയോഗിച്ചിരുന്നു. അന്വേഷണത്തില്‍ കോടേശ്വരം ക്ഷേത്രത്തില്‍ നിന്നു 2,51,000 രൂപയും പാല്‍ക്കുളങ്ങര ധര്‍മ്മശാസ്താ ക്ഷേത്രത്തില്‍ നിന്നു 1,99,000 രൂപയും തട്ടിയെടുത്തതായി കണ്ടെത്തി. ഇതില്‍ പാല്‍ക്കുളങ്ങര ക്ഷേത്രത്തില്‍ നിന്നു 44,000 രൂപ തട്ടിയെടുത്തതിനു വ്യക്തമായ തെളിവുണ്ടെന്നു അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. കോടേശ്വരം ക്ഷേത്രത്തിനു രണ്ടുതവണയായി അനുവദിച്ച ജീര്‍ണ്ണോദ്ധാരണ ഗ്രാന്റായ 1,40,600 രൂപ പിന്‍വലിച്ചതായും അരീമ്പ്ര സുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോള്‍ ലഭിച്ച 12,460 രൂപ മറ്റൊരു ഭണ്ഡാരത്തില്‍ നിന്നു ലഭിച്ച 14,131 രൂപ എന്നിവ ബാങ്കില്‍ അടച്ചില്ലെന്നും കണ്ടെത്തിയിരുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍ നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page