വിദ്യാർഥികളെ ലക്ഷ്യമിട്ടു കഞ്ചാവ് വിൽപന: കഞ്ചാവ് പൊതികളുമായി കണ്ടക്ടർ അറസ്റ്റിൽ

തൃശൂർ: വിദ്യാർഥികൾക്കു കഞ്ചാവ് വിൽപന നടത്തിയിരുന്ന സ്വകാര്യ ബസ് കണ്ടക്ടറെ എക്സൈസ് അറസ്റ്റ് ചെയ്തു. തൃശൂർ വലപ്പാട് സ്വദേശി പ്രഭുവാണ് കഞ്ചാവുമായി പിടിയിലായത്. വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 200 ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നു പിടിച്ചെടുത്തു. ജോലിയുടെ മറവിൽ സ്കൂളിലേക്കു പോകുന്ന വിദ്യാർഥികളെ ലക്ഷ്യമിട്ടാണ് ഇയാൾ കഞ്ചാവ് വിൽപന നടത്തിയിരുന്നത്. ചെറിയ പൊതിക്കു 500 രൂപയെന്ന നിരക്കിലായിരുന്നു വിൽപന. രഹസ്യ വിവരത്തെ തുടർന്ന് വീടിനു സമീപത്തു വച്ചാണ് ഇയാളെ പിടികൂടിയത്. കൈവശമുണ്ടായിരുന്ന ബാഗിൽ നിന്നു കഞ്ചാവ് പൊതികൾ ലഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page