സിനിമ നടിമാർക്കെതിരെ അശ്ലീല പരാമർശം; സന്തോഷ് വർക്കിക്കെതിരെ പരാതിയുമായി നടി

ആലപ്പുഴ : സിനിമ നടിമാർക്കെതിരെ സമൂഹമാധ്യമത്തിലൂടെ അശ്ലീല പരാമർശം നടത്തിയതിനു ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ ആലപ്പുഴ ഡിവൈ.എസ്.പി.ക്കു പരാതി ലഭിച്ചു. നടി ഉഷ ഹസീനയാണ് പരാതി നൽകിയത്. സിനിമ നടിമാരെല്ലാം മോശം സ്ത്രീകളാണെന്ന സന്തോഷിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെതിരെയാണ് ഉഷ നേരിട്ടെത്തി പരാതി നൽകിയത്.
സന്തോഷിന്റെ പരാമർശം 40 വർഷമായി സിനിമയിലുള്ള തന്നെ വ്യക്തിപരമായി വേദനിപ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് പോസ്റ്റെന്നും പരാതിയിൽ പറയുന്നു. മുൻപും നടിമാരെ അപമാനിക്കുന്ന പ്രതികരണങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ സന്തോഷ് നടത്തിയിട്ടുണ്ട്.
മോഹൻലാലിന്റെ ‘ആറാട്ട്’ എന്ന സിനിമയ്ക്കു റിവ്യു പറഞ്ഞതോടെയാണ് സന്തോഷ് വർക്കി സമൂഹമാധ്യമത്തിൽ വൈറലായത്. ട്രോളന്മാർ നൽകിയ ആറാട്ടണ്ണൻ എന്ന പേര് സ്വയം സ്വീകരിക്കുകയും ചെയ്തു. അടുത്തിടെ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം ‘ബസൂക്ക’യിലും സന്തോഷ് അഭിനയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page