മുംബൈ: അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന മഞ്ചേശ്വരം ഓളയത്തു സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒളയം മഖാം ഉറൂസിലേക്ക് മുംബൈയില്‍ നിന്ന് പുറപ്പെടുന്ന ബസ് സര്‍വീസ് ഡോണ്‍ഗ്രിയില്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഏതാണ്ട് 65 വര്‍ഷം മുമ്പ് തുടക്കം കുറിച്ചതാണ് ഈ ബസ് സര്‍വീസ്. നിരവധി ആളുകള്‍ എല്ലാ പ്രാവശ്യവും ഈ ബസ് സര്‍വീസ് വഴി ഉറൂസിനു പങ്കെടുക്കാന്‍ പോകാറുള്ളതായി സംഘടകര്‍ പറഞ്ഞു. ഡോണ്‍ഗ്രിവാടി ബന്ധറില്‍ നടന്ന പരിപാടിയില്‍ കമ്മിറ്റി ഭാരവാഹി ഇമ്രാന്‍ അടക്ക, കെഎച്ച് അബ്ദുല്‍ റഹ്‌മാന് പതാക കൈമാറി. ഇബ്രാഹിം ബെകൂര്‍ പ്രാര്‍ത്ഥന നടത്തി. ഒളയം ജമാഅത്ത് ട്രഷറര്‍ ഒകെ ഇബ്രാഹിം അടക്ക അധ്യക്ഷത വഹിച്ചു. എഐകെഎംസിസി പ്രസിഡണ്ട് അസീസ് മാണിയൂര്‍, മുസ്തഫ കുമ്പോല്‍, ഹനീഫ കുബന്നൂര്‍, ടിവികെ അബ്ദുള്ള, ബികെ മൂസ ബന്തിയോട്, പിബി മൊയ്ദീന്‍ ഹാജി, അബൂബക്കര്‍ കാടി, അബ്ദുല്‍ റഹ്‌മാന്‍, മുനീര്‍ സംബന്ധിച്ചു.
