പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ഹോസ്റ്റല്‍ മുറിയിലെത്തിക്കാന്‍ ശ്രമം; ഹമ്പ്‌ ചതിച്ചു, കയ്യോടെ പിടിയില്‍

സോണിപത്: ഒരു ബോളിവുഡ് സിനിമയ്ക്ക് സമാനമായ സംഭവമാണ് കഴിഞ്ഞ ദിവസം ഹരിയാനയിലെ സോണിപത്തിലെ ഒപി ജിന്‍ഡാല്‍ സര്‍വകലാശാലയില്‍ നടന്നത്. പെണ്‍സുഹൃത്തിനെ സ്യൂട്ട്‌കേസിനുള്ളിലാക്കി ആണ്‍കുട്ടികളുടെ ഹോസ്റ്റലിലേക്ക് കൊണ്ടുപോകാന്‍ ശ്രമം പാളി. ഹോസ്റ്റല്‍ ഗാര്‍ഡുകള്‍ തടഞ്ഞുനിര്‍ത്തി ലഗേജ് തുറന്ന് പരിശോധിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ വൈറലാകുകയാണ്. സ്യൂട്ട്‌കേസ് കൊണ്ടുവരുമ്പോള്‍ ഹമ്പില്‍ തട്ടിയപ്പോള്‍ പെണ്‍കുട്ടി ശബ്ദമുണ്ടാക്കി. അപ്പോഴാണ് സുരക്ഷാ ജീവനക്കാര്‍ക്ക് സംശയം തോന്നിയത്. തുടര്‍ന്നായിരുന്നു പരിശോധന. സ്യൂട്ട്‌കേസിനുള്ളില്‍ കുടുങ്ങിയ പെണ്‍കുട്ടി കാമുകിയാണെന്ന് സോഷ്യല്‍ മീഡിയ പറയുന്നത്. പെണ്‍കുട്ടി അതേ സര്‍വകലാശാലയില്‍ നിന്നുള്ളയാളാണോ അതോ പുറത്തുനിന്നുള്ള ആളാണോ എന്ന് വ്യക്തമല്ല. സംഭവത്തെക്കുറിച്ച് സര്‍വകലാശാലയില്‍ നിന്ന് ഇതുവരെ ഔദ്യോഗിക പ്രസ്താവനകളൊന്നും തന്നെ വന്നിട്ടില്ല. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.
വീഡിയോയില്‍, സുരക്ഷാ ജീവനക്കാര്‍ സ്യൂട്ട്‌കേസ് പരിശോധിക്കുന്നതും തുറക്കുമ്പോള്‍ അതിന്റെ ഉള്ളില്‍ പെണ്‍കുട്ടി ഇരിക്കുന്നതും കാണാം. രണ്ടുപേരെയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page