ഫ്‌ളോര്‍മില്ലില്‍ മുളക് വറുത്തു കൊണ്ടിരുന്ന ചീനച്ചട്ടിയിലേക്ക് തീപടര്‍ന്നു; ഗ്യാസ് പൈപ്പിനും തീപിടിച്ചു, ജോലിക്കാര്‍ ഓടി രക്ഷപ്പെട്ടു, രക്ഷകരായി ഫയര്‍ഫോഴ്‌സ്, സംഭവം കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു സമീപം

കാസര്‍കോട്: കാസര്‍കോട് റെയില്‍വെ സ്‌റ്റേഷനു എതിര്‍ ഭാഗത്തു പ്രവര്‍ത്തിക്കുന്ന ഹസ്ബ് ഫ്‌ളോര്‍ മില്ലിലെ തീപ്പിടുത്തം ഭീതി പരത്തി. മുളക് വറുത്തു കൊണ്ടിരുന്ന വലിയ ചീനച്ചട്ടിയിലേക്കും അതില്‍ നിന്നു ഗ്യാസ് സിലിണ്ടറിന്റെ പൈപ്പിലേക്കും പടര്‍ന്ന തീ ഫയര്‍ഫോഴ്‌സെത്തി അണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. വലിയ ചീനച്ചട്ടിയില്‍ മുളക് വറുത്തു കൊണ്ടിരിക്കെയാണ് അപകടം. ചട്ടിയില്‍ നിന്നു സ്റ്റൗവിലേക്കുള്ള ഗ്യാസ് പൈപ്പിലേക്കു തീ പടര്‍ന്നത് ആശങ്ക ഉയര്‍ത്തി. ഗ്യാസ് ലീക്കായതോടെ തൊഴിലാളികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. അപകട വിവരം കടയുടമ നൗമാല്‍ കാസര്‍കോട് ഫയര്‍ഫോഴ്‌സിനെ അറിയിച്ചു. അസിസ്റ്റന്റ് സ്‌റ്റേഷന്‍ ഓഫീസര്‍ എം.കെ രാജേഷ് കുമാറിന്റെ നേതൃത്വത്തില്‍ രണ്ടു യൂണിറ്റുകള്‍ സ്ഥലത്തെത്തി ഗ്യാസ് സിലിണ്ടറിന്റെ റെഗുലേറ്റര്‍ ഓഫാക്കി. ചീനച്ചട്ടിയില്‍ വെള്ളമൊഴിച്ച് തീകെടുത്തുകയും ചെയ്തു. രക്ഷാപ്രവര്‍ത്തനത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ വി.എന്‍ വേണു ഗോപാല്‍, ഫയര്‍ ആന്റ് റെസ്‌ക്യു ഓഫീസര്‍മാരായ പി.ജി ജീവന്‍, അഖില്‍ അശോകന്‍, എല്‍ബി, പ്രസീദ്, രാജേന്ദ്രന്‍ എന്നിവരും സംബന്ധിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
അണങ്കൂര്‍ ദേശീയ പാതയില്‍ അപകടകരമാം വിധം കാര്‍ നിര്‍ത്തിയിട്ടു; പൊലീസെത്തിയപ്പോള്‍ അമിത വേഗതയില്‍ ഓടിച്ചുപോയി; വ്‌ലോഗറായ യുവതി ഓടിച്ച കാര്‍ കുമ്പള പൊലീസ് ബന്തിയോട് വച്ച് പൂട്ടി
Scroll to top

You cannot copy content of this page