മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ നിലംബെന്‍ പരീഖ് വിടവാങ്ങി

വഡോദര: മഹാത്മാഗാന്ധിയുടെ കൊച്ചുമകള്‍ നിലംബെന്‍ പരീഖ് (93) അന്തരിച്ചു. ചൊവ്വാഴ്ച രാവിലെ നവസാരിയിലെ മകന്റെ വസതിയിലായിരുന്നു അന്ത്യം. മകന്‍ ഡോ.സമീര്‍ പരീഖ് ആണ് ഇക്കാര്യം അറിയിച്ചത്. പരേതനായ യോഗേന്ദ്രഭായിയാണ് ഭര്‍ത്താവ്. മുത്തച്ഛന്‍ ഹരിലാലുമായുള്ള മഹാത്മാഗാന്ധിയുടെ ബന്ധത്തെക്കുറിച്ച് എഴുതിയ പുസ്തകത്തിലൂടെയാണ് നിലംബെന്‍ പരീഖ് പ്രശസ്തയാകുന്നത്. ഹരിലാല്‍ ഗാന്ധിയുടെയും ഭാര്യ ഗുലാബിന്റെയും അഞ്ച് മക്കളില്‍ മൂത്തവളായ റാമി ബെന്നിന്റെ മകളായിരുന്നു ഇവര്‍.
ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ക്കും ക്ഷേമത്തിനുമായി നീലാംബെന്‍ തന്റെ ജീവിതം സമര്‍പ്പിച്ചു. ആദിവാസി സ്ത്രീകളുടെ ഉന്നമനത്തിനായി അവര്‍ സ്ഥാപിച്ച ദക്ഷിണപാത എന്ന സംഘടനയിലാണ് നിലംബെന്‍ തന്റെ ജീവിതം മുഴുവന്‍ ചെലവഴിച്ചത്. പിന്നാക്ക വിഭാഗങ്ങള്‍ക്ക് വിദ്യാഭ്യാസം നല്‍കുകയും തൊഴില്‍ പരിശീലനം നല്‍കുകയുമായിരുന്നു ലക്ഷ്യം. സംസ്‌കാരം ബുധനാഴ്ച രാവിലെ വീര്‍വാള്‍ ശ്മശാനത്തില്‍ നടന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page