കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിനു ഇരയാക്കിയ കേസില്‍ വൃദ്ധനെ അഞ്ചു വര്‍ഷത്തെ കഠിനതടവിനും അരലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. അമ്പലത്തറ, തായന്നൂര്‍, അയ്യങ്കാവ്, പൊയ്യളം ഹൗസിലെ പി. കുഞ്ഞിരാമ(72)നെയാണ് ഹൊസ്ദുര്‍ഗ് അതിവേഗ സ്പെഷ്യല്‍ കോടതി ജഡ്ജി പി.എം സുരേഷ് ശിക്ഷിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിലെത്തി പ്രതി 12 വയസ്സുള്ള പെണ്‍കുട്ടിയെ അതിക്രമത്തിനു ഇരയാക്കിയെന്നാണ് കേസ്. അമ്പലത്തറ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത് അന്നത്തെ അമ്പലത്തറ ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി.കെ മുകുന്ദനാണ്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എ. ഗംഗാധരന് ഹാജരായി.
