തെരുവു നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാന്‍ ശ്രമിച്ച പെണ്‍കുട്ടി കുളത്തില്‍ വീണു; രക്ഷിക്കാന്‍ ശ്രമിച്ച മുത്തശ്ശി മുങ്ങി മരിച്ചു

പാലക്കാട്: തെരുവു നായയുടെ ആക്രമണത്തില്‍ നിന്നു രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ കുളത്തില്‍ വീണ പേരക്കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിനിടയില്‍ മുത്തശ്ശി മുങ്ങി മരിച്ചു. ചിറ്റൂര്‍, വണ്ടിത്താവളം, വടതോട് നബീസ(55)യാണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരമാണ് ദാരുണമായ സംഭവം. ആടിനെ മേയ്്ക്കാനായാണ് നബീസയും പേരക്കുട്ടി ഷിഫാനയും വടതോട് കുളത്തിനു സമീപത്തെത്തിയത്. ഈ സമയത്ത് എവിടെ നിന്നോ എത്തിയ തെരുവുനായ ഷിഫാനയെ ആക്രമിക്കാനൊരുങ്ങി. ഓടി രക്ഷപ്പെടാനുള്ള ശ്രമത്തിനിടയില്‍ പെണ്‍കുട്ടി കാല്‍ വഴുതി കുളത്തില്‍ വീഴുകയായിരുന്നു. കുട്ടിയെ രക്ഷിക്കാന്‍ നബീസ കുളത്തിലിറങ്ങി. ഇതിനിടയിലാണ് അപകടത്തില്‍പ്പെട്ടത്. സംഭവ സമയത്ത് സ്ഥലത്തെത്തിയ പഞ്ചായത്തംഗം വിവരമറിയിച്ചതിനെ തുടര്‍ന്ന് ആള്‍ക്കാര്‍ ഓടിയെത്തി ഷിഫാനയെ രക്ഷിച്ചു. പിന്നാലെ നബീസയെയും കുളത്തില്‍ നിന്നു പുറത്തെടുത്തുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. ഷിഫാന പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page