സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രികരായ രണ്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ കുന്താപുര ബല്‍ക്കൂറില്‍ ആണ് അപകടം. രാജീവ് ഷെട്ടി (55), സുധീര്‍ ദേവഡിഗ (35) എന്നിവരാണ് മരിച്ചത്. കാണ്ട്‌ലൂരില്‍ നിന്ന് കുന്ദാപുരയിലേക്ക് പോകുകയായിരുന്ന കാര്‍ സ്‌കൂട്ടറില്‍ ഇടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തലയിടിച്ച് വീണ രണ്ട് യാത്രക്കാര്‍ക്കും ഗുരുതരമായി പരിക്കേറ്റു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. കാറിന്റെ മുന്‍ഭാഗത്തിനും ഇരുചക്രവാഹനത്തിനും സാരമായ കേടുപാടുകള്‍ സംഭവിച്ചു. കുന്ദാപുര ട്രാഫിക് പൊലീസും ഹൈവേ പട്രോളിംഗ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി ഗതാഗത തടസം നീക്കി. കാര്‍ അമിത വേഗതയിലാണ് സഞ്ചരിച്ചതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കുന്ദാപുര ട്രാഫിക് പൊലീസ് കേസെടുത്തു.
ഡിവൈഎസ്പി എച്ച്.ഡി. കുല്‍ക്കര്‍ണി, ഇന്‍സ്‌പെക്ടര്‍ നഞ്ചപ്പ, റൂറല്‍ പൊലീസ് സ്റ്റേഷന്‍ പിഎസ്‌ഐ നുതന്‍ എന്നിവര്‍ അപകട സ്ഥലം സന്ദര്‍ശിച്ചു.
