ടൊയോട്ട കാറില്‍ മയക്കുമരുന്നു കടത്ത്; 100 ഗ്രാം എംഡിഎംഎയുമായി രണ്ടു പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കര്‍ണ്ണാടകയില്‍ നിന്നു ടൊയോട്ട എറ്റിയോസ് കാറില്‍ കടത്തുകയായിരുന്ന 100 ഗ്രാം എംഡിഎംഎയുമായി രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറം, പടിഞ്ഞാറ്റുമുറി, മുണ്ടന്‍തൊടി ഹൗസില്‍ എം.പി മുഹമ്മദ് അലി (29), മലപ്പുറം, പെരിങ്ങോട്ടുകുലം അരിക്കത്ത് ഹൗസില്‍ സഫ്‌വാന്‍ ബാദുഷ (30) എന്നിവരെയാണ് ഇരിട്ടി ഡിവൈ.എസ്.പി പി.കെ ധനഞ്ജയബിജുവിന്റെ മേല്‍നോട്ടത്തില്‍ ഇന്‍സ്‌പെക്ടര്‍ കെ. കുട്ടികൃഷ്ണന്‍, എസ്.ഐ കെ. ഷര്‍ഫുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. കാറില്‍ മയക്കുമരുന്നു കടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ കൂട്ടുപ്പുഴ ചെക്ക് പോസ്റ്റിനു സമീപത്തു കാര്‍ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുത്തത്. ബംഗ്‌ളൂരുവില്‍ നിന്നാണ് ഇവര്‍ മയക്കുമരുന്നു വാങ്ങിച്ചതെന്നു കരുതുന്നു. ഡിവൈ.എസ്.പിയുടെ സ്‌ക്വാഡും ലഹരിവിരുദ്ധ സ്‌ക്വാഡും ഡാന്‍സിഫും എ.എസ്.ഐ അശോകനും പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page