കാസര്‍കോട്: വീട്ടിലെ അലമാരയുടെ ഡ്രോവറില്‍ സൂക്ഷിച്ചിരുന്ന ആറരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ച്ച പോയതായി പരാതി. പനയാല്‍, കുതിരക്കോട്, കാലിച്ചാമരം മാണിക്യത്തില്‍ കെ നാരായണന്റെ വീട്ടിലാണ് കവര്‍ച്ച. മാര്‍ച്ച് 16നും 26നും ഇടയിലുള്ള സമയത്ത് വീട്ടില്‍ അതിക്രമിച്ചു കയറിയ ആരോ സ്വര്‍ണ്ണം കൈക്കലാക്കുകയായിരുന്നുവെന്നു നാരായണന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.ബേക്കല്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
