നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് മുന്‍കൂര്‍ ജാമ്യം; എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: പോക്‌സോ കേസില്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന് സുപ്രീം കോടതി ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നാലുവയസുകാരിയെ പീഡിപ്പിച്ചുവെന്ന കേസിലാണ് സുപ്രിംകോടതി ഇടപെട്ടത്.
2024 ജൂണിലാണ് കസബ പൊലീസ് ജയചന്ദ്രനെതിരെ കേസെടുത്തത്. കുടുംബ തര്‍ക്കങ്ങളുടെ പശ്ചാത്തലത്തില്‍ മകളെ പീഡിപ്പിച്ചുവെന്ന മാതാവിന്റെ പരാതിലാണ് കേസ്. ഉപാധികള്‍ ലംഘിച്ചാല്‍ മുന്‍കൂര്‍ ജാമ്യം റദ്ദാക്കുമെന്നും ജസ്റ്റിസ് നാഗരറ്റ്‌ന അറിയിച്ചു. അന്വേഷണവുമായി സഹകരിക്കണമെന്നും എപ്പോള്‍ വിളിച്ചാലും അന്വേഷണ ഉദ്യോഗസ്ഥരുടെ മുന്‍പാകെ ഹാജരാകണമെന്നും സുപ്രീം കോടതിയുടെ നിര്‍ദേശമുണ്ട്. കേസിനെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്തണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു.
കഴിഞ്ഞ വര്‍ഷം ജൂണില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും കൂട്ടിക്കല്‍ ജയചന്ദ്രന്‍ ഒളിവിലാണെന്ന് പറഞ്ഞ് പൊലീസ് നടനെ അറസ്റ്റ് ചെയ്തിരുന്നില്ല. ഇതിനിടെ കോഴിക്കോട് പോക്‌സോ കോടതിയില്‍ ജൂലൈ 12ന് ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും തള്ളിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതിയിലുമ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നെങ്കിലും അനുവദിച്ചില്ല. ഇതിനി പിന്നാലെയാണ് കൂട്ടിക്കല്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്കായി സുപ്രീം കോടതിയെ സമീപിച്ചത്. ഗുരുതരമായ കേസാണെന്നും ജാമ്യം നല്‍കരുതെന്നുമുളള സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. പിന്നാലെയാണ് നടന്‍ സുപ്രീംകോടതിയെ സമീപിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page