സംവിധായകനും നടനുമായ മനോജ് ഭാരതി രാജ അന്തരിച്ചു

ചെന്നൈ: സംവിധായകനും നടനുമായ മനോജ് ഭാരതി രാജ അന്തരിച്ചു. 48 വയസ്സായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം. ഒരു മാസം മുമ്പ് ഓപ്പൺ-ഹാർട്ട് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. അതിനുശേഷം വീട്ടിൽ വിശ്രമത്തിൽ കഴിയുന്നതിനിടേയാണ് മരണം സംഭവിച്ചത്. പ്രശസ്ത സംവിധായകനും നടനുമായ ഭാരതി രാജയുടെ മകനാണ്. 18 ഓളം തമിഴ് സിനിമകളിൽ മനോജ് അഭിനയിച്ചിട്ടുണ്ട്. 1999ൽ പിതാവ് ഭാരതി രാജ സംവിധാനം ചെയ്ത താജ്മഹൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് മനോജ് അഭിനയ രം​ഗത്ത് എത്തുന്നത്. സമുദ്രം, കടൽപ്പൂക്കൾ, അല്ലി അർജു, ഈര തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 2023ൽ ഭാരതിരാജയ്ക്കൊപ്പം മാർഗഴി തിങ്കൾ എന്ന ചിത്രം സംവിധാനം ചെയ്തു. മണിരത്നത്തിന്റെ ബോംബൈ, ശങ്കറിന്റെ എന്തിരൻ എന്നീ ചിത്രങ്ങളിൽ സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്. 2006 ൽ നടി നന്ദനയെ വിവാഹം കഴിച്ചു, മതിവദാനി എന്നിവർ മക്കളാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page