മീന്‍ മോഷ്ടിച്ചുവെന്ന് ആരോപണം; സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു; യുവതി ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍, വിശദമായ റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മംഗ്‌ളൂരു: ബോട്ടില്‍ നിന്ന് വില പിടിപ്പുള്ള മീന്‍ മോഷ്ടിച്ചുവെന്ന് ആരോപിച്ച് സ്ത്രീയെ മരത്തില്‍ കെട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് യുവതി ഉള്‍പ്പെടെ മൂന്നു പേരെ അറസ്റ്റു ചെയ്തു. മല്‍പ്പെ സ്വദേശികളായ ലക്ഷ്മിഭായ്, സുന്ദര്‍, ശില്‍പ എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം. വിജയപുര സ്വദേശിനിയായ സ്ത്രീയാണ് അതിക്രമത്തിനു ഇരയായത്. അഞ്ചു വര്‍ഷമായി മല്‍പെ തുറമുഖത്ത് മത്സ്യ വ്യാപാരവുമായി ബന്ധപ്പെട്ട ജോലി ചെയ്തു വരുന്ന സ്ത്രീയാണ് അതിക്രമത്തിന് ഇരയായത്. മീനുമായി എത്തിയ ‘ശ്രീ ആരാധന’ എന്ന പേരുള്ള ബോട്ടില്‍ നിന്ന് വിലപിടിപ്പുള്ള കാറ്റ് ഫിഷ് മോഷ്ടിച്ചു വിറ്റുവെന്നാണ് ഇവര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം. തുടര്‍ന്ന് സ്ത്രീകളും പുരുഷന്മാരും ഉള്‍പ്പെടെയുളള സംഘം സ്ത്രീയെ പിടികൂടി മരത്തില്‍ കെട്ടിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. അതേ സമയം മീന്‍ മോഷ്ടിച്ചുവെന്ന പരാതിയില്‍ അതിക്രമത്തിനു ഇരയായ സ്ത്രീക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS

© Copyright 2025 Karaval Daily. Design by VFInteractive. All rights reserved.

Scroll to top

You cannot copy content of this page