പേപ്പട്ടി ആക്രമണം; കുട്ടികളും വയോധികരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക്

കണ്ണൂര്‍: ചക്കരക്കല്‍ മേഖലയില്‍ പേപ്പട്ടി ആക്രമണത്തില്‍ കുട്ടികളും വയോധികരുമടക്കം മുപ്പതോളം പേര്‍ക്ക് പരിക്ക്. കൊയ്യോട്, പൊക്കന്‍മാവ്, പാനേരിച്ചാല്‍, ഇരിവേരി, കണയന്നൂര്‍, ആര്‍വി മെട്ട, മിടാവിലോട്, കാവിന്‍മൂല, ഉച്ചൂളിക്കുന്ന്മെട്ട, മുഴപ്പാല പ്രദേശവാസികളായ സാജിദ്(18), ശ്രേയ (46), ശിവന്യ (15), സുമ (47), സുധീഷ് (43), ഷിജു (42), ഫാത്തിമത്ത് (13), ശാന്ത (70), മുഹമ്മദ് (എട്ട്), രഹില (34), ജിഗേഷ് (38), മനോഹരന്‍ (56), ഗോപി (42), താഹിറ (43), അനിഖ (10), രാജേഷ് (64), വിനായകന്‍ (നാല്), അനഘ (12), സാജിദ (38) തുടങ്ങിയവര്‍ക്കാണ് പേപ്പട്ടിയുടെ കടിയേറ്റത്. ഇന്ന് രാവിലെ 6.30ഓടെയാണ് സംഭവം. മനോരമ മുതുക്കുറ്റി ലേഖകന്‍ രാമചന്ദ്രന് മൂക്കിനാണ് കടിയേറ്റത്. രാമചന്ദ്രന്‍ മിംസ് ആശുപത്രിയില്‍ തീവ്രപരിചരണവിഭാഗത്തിലാണുള്ളത്. പരിക്കേറ്റവരെ ജില്ലാ ആശുപത്രി, പരിയാരം മെഡി.കോളേജ്, ഇരിവേരി സി.എച്ച്.സി എന്നിവിടങ്ങളിലും സ്വകാര്യ ആശുപത്രികളിലും പ്രവേശിപ്പിച്ചു. പലരുടെയും പരിക്ക് ഗുരുതരമാണ്. രാവിലെ നഗരം സജീവമായപ്പോള്‍ നായ എല്ലാവരെയും ഓടിനടന്ന് കടിക്കുകയായിരുന്നു. ചിലരെ വീട്ടില്‍ കയറിയും കടിച്ചു. പലര്‍ക്കും കാലിന്റെ തുടയിലും കൈയിലും മുഖത്തുമാണ് കടിയേറ്റത്. മദ്രസ വിട്ടുവരികയായിരുന്ന കുട്ടിക്കും കടിയേറ്റിട്ടുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
പുലരി അരവത്തിന്റെ നാട്ടി മഹോത്സവം ജൂലൈ 5ന്; ശിവാനന്ദ പുത്തിഗെക്കും യമുന കവ്വായിക്കും ജീവനം ജൈവ വൈവിധ്യ സമിതി കുറ്റിക്കോലിനും വിത്താള്‍ പുരസ്‌കാരങ്ങൾ, കെടിഎസ് പനയാല്‍ ഉള്‍പ്പെടെ 6 പേര്‍ക്ക് ഹരിതശ്രീ
Scroll to top

You cannot copy content of this page