പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന റിട്ട.എസ്.ഐയെ വെട്ടിക്കൊലപ്പെടുത്തി; കൊല്ലപ്പെട്ടത് മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിലെ അംഗം

ചെന്നൈ: തിരുനെല്‍വേലിയില്‍ പുലര്‍ച്ചേ പള്ളിയില്‍ നമസ്‌കാരം കഴിഞ്ഞ് വീട്ടില്‍ പോവുകയായിരുന്ന റിട്ട.എസ്.ഐയെ നാലംഗസംഘം വെട്ടിക്കൊലപ്പെടുത്തി. മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ പ്രത്യേക സുരക്ഷാ സംഘാംഗമായിരുന്ന സാക്കിര്‍ ഹുസൈന്‍ ബിജ്ലി (64) ആണ് കൊല്ലപ്പെട്ടത്.
സാക്കിര്‍ ഹുസൈന്‍ ഭരണസമിതി അംഗമായ പള്ളിയുടെ സ്ഥലത്തര്‍ക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണു സംഭവത്തിനു പിന്നിലെന്നാണ് പൊലീസ് പറയുന്നത്. വഖഫ് ബോര്‍ഡിന്റെ 36 സെന്റ് സ്ഥലം തിരിച്ചുപിടിക്കുന്നതിനു സാക്കിര്‍ ഹുസൈന്‍ കോടതിയെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജീവനു ഭീഷണിയുണ്ടെന്നും, പൊലീസില്‍ പരാതി നല്‍കിയിരുന്നു. താന്‍ കൊല്ലപ്പെടാന്‍ സാധ്യതയുണ്ടെന്ന സൂചനയുമായി സോഷ്യല്‍ മീഡിയയില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് സാക്കിറിന്റെ കൊല നടന്നത്. സംഭവത്തിന് ശേഷം തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, അക്ബര്‍ എന്നിവര്‍
ജുഡീഷ്യല്‍ മജിസ്‌ട്രേട്ടിനു മുന്‍പാകെ പിന്നീടു കീഴടങ്ങി. വിരമിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി കൊലപ്പെടുത്തിയതോടെ തമിഴ്നാട്ടിലെ ക്രമസമാധാനം കൂടുതല്‍ വഷളായിരിക്കുന്നുവെന്ന് ബി.ജെ.പി തമിഴ്നാട് പ്രസിഡന്റ് കെ. അണ്ണാമലൈ പ്രതികരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page