സ്‌നേഹം കുറയുമെന്ന് സംശയം: നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകമെന്നു കണ്ടെത്തി; പിന്നില്‍ ബന്ധുവായ 12 വയസ്സുകാരി

കണ്ണൂര്‍: പാപ്പിനിശ്ശേരിയില്‍ നാല് മാസം പ്രായമായ കുഞ്ഞിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തി. കൊലപാതകത്തിന് പിന്നില്‍ ബന്ധുവായ 12കാരിയാണെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ചൊവ്വാഴ്ച രാവിലെയായിരുന്നു വീടിന് സമീപത്തെ കിണറില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മരണത്തില്‍ മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 12 വയസ്സുകാരിയാണ് കൊലയ്ക്ക് പിന്നിലെന്ന് കണ്ടെത്തിയത്. നാലുമാസം പ്രായമായ കുട്ടി വളര്‍ന്നാല്‍ തനിക്ക് കിട്ടേണ്ട പരിഗണന ഇല്ലാതാകുമോ എന്ന ഭയത്തിലാണ് പെണ്‍കുട്ടി കൊലപാതകം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. കുട്ടിയെ ഇന്ന് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കും. കൊല്ലപ്പെട്ട കുട്ടിയുടെ പിതാവിന്റെ സഹോദരന്റെ മകളാണ് പന്ത്രണ്ടുകാരി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
സ്വര്‍ണം പണയം വച്ച് സര്‍വ്വീസ് സ്റ്റേഷന്‍ ആരംഭിച്ചു, തുറന്നത് രണ്ടരമാസം, അപ്പോഴേക്കും പൂട്ടിക്കാന്‍ ആളെത്തി; പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയില്ലെങ്കില്‍ കൂട്ടആത്മഹത്യചെയ്യുമെന്ന് കുടുംബം
Scroll to top

You cannot copy content of this page