ബന്ധുവിനെ യാത്രയാക്കാന്‍ പോയ സംഘം സഞ്ചരിച്ചിരുന്ന കാര്‍ ലോറിയിടിച്ച് തകര്‍ന്നു; ബികോം വിദ്യാര്‍ത്ഥി മരിച്ചു, നാലുപേര്‍ക്ക് ഗുരുതരം

തളിപ്പറമ്പ്: ബന്ധുവിനെ യാത്രയാക്കാന്‍ കോഴിക്കോട് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജിലെ വിദ്യാര്‍ത്ഥി വാഹനാപകടത്തില്‍ മരിച്ചു. തളിപ്പറമ്പ്, നാറാത്ത്, മുസ്ലിം ലീഗ് ഓഫീസിനു സമീപത്തെ പുത്തന്‍പുരയില്‍ കെ.പി ഷിഫാസ് (19) ആണ് മരിച്ചത്. ബന്ധുക്കളായ അബ്ദുല്‍ മജീദ് (44), ആയിഷ (30), മുഹമ്മദ് ആഷിഖ് (21), നിമീര്‍ (19) എന്നിവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രി കോഴിക്കോട്, പന്തീരങ്കാവ്, അത്താണിയിലാണ് അപകടം. ഷിഫാസും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ലോറിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തില്‍ കാര്‍ പൂര്‍ണ്ണമായും തകര്‍ന്നു. അകത്ത് കുടുങ്ങിക്കിടന്നവരെ പൊലീസും നാട്ടുകാരും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ ഷിഫാസ് കുമ്മായക്കടവിലെ കെ.പി മൊയ്തീന്‍-പരേതയായ ആയിഷ ദമ്പതികളുടെ മകനാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page