രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്കു മെസേജ് അയക്കല്‍; ചോദ്യം ചെയ്ത യുവാവിനു കുത്തേറ്റു ഗുരുതരം

കാസര്‍കോട്: രാത്രി കാലങ്ങളില്‍ സ്ത്രീകള്‍ക്ക് മെസേജ് അയക്കുന്നതിനെ ചോദ്യം ചെയ്ത വിരോധത്തിലാണെന്നു പറയുന്നു യുവാവിനെ കുത്തിക്കൊല്ലാന്‍ ശ്രമം. നീലേശ്വരം, മടിക്കൈ, പുതുക്കൈ, ആലിങ്കീഴിലെ മുഹമ്മദ് മുസമ്മലി(24)നാണ് കുത്തേറ്റത്. ഇയാളെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അബ്ദുല്‍ ഹാരിസ് (27) എന്നയാള്‍ക്കെതിരെ നീലേശ്വരം പൊലീസ് നരഹത്യാശ്രമത്തിനു കേസെടുത്തു.ബുധനാഴ്ച വൈകുന്നേരം മടിക്കൈ, ദിവ്യംപാറയിലാണ് സംഭവം. സ്ത്രീകള്‍ക്ക് രാത്രി കാലങ്ങളില്‍ മെസേജ് അയക്കുന്നത് മുഹമ്മദ് മുസമ്മല്‍ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഇതിന്റെ വിരോധത്തിലാണ് ബുധനാഴ്ച വൈകിട്ട് കുത്തിക്കൊല്ലാന്‍ ശ്രമിച്ചതെന്നു …

ബി.ജെ.പി കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വിനി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ ഡല്‍ഹിയില്‍ സന്ദര്‍ശിച്ചു: കാസര്‍കോട്ട് ഓവര്‍ ബ്രിഡ്ജിനും അണ്ടര്‍ ബ്രിഡ്ജിനും നിവേദനം നല്‍കി

കാസര്‍കോട്: ദേശീയപാത 66ന്റെ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രശ്‌നങ്ങള്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.എല്‍ അശ്വനി കേന്ദ്ര മരാമത്തു മന്ത്രി നിധിന്‍ ഗഡ്ഗരിയെ അറിയിച്ചു.കുണിയയില്‍ പ്രത്യേക ഫുട്ഓവര്‍ ബ്രിഡ്ജ് സ്ഥാപിക്കണമെന്നും ഉപ്പളയില്‍ ഫ്‌ളൈഓവറിന്റെ ദൈര്‍ഘ്യം വര്‍ദ്ധിപ്പിക്കണമെന്നും ചേരുമ്പയിലും നുള്ളിപ്പാടിയിലും അണ്ടര്‍പാസ് അനുവദിക്കണമെന്നും ഷിറിയയില്‍ ഓവര്‍ബ്രിഡ്ജും മുളിക്കല്ലില്‍ ഫുട്ഓവര്‍ ബ്രിഡ്ജും അനുവദിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു. വിസ്തൃതമായ ദേശീയപാത നിലവില്‍ വരുമ്പോള്‍ നിവേദനത്തില്‍ പറഞ്ഞ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയില്ലെങ്കില്‍ ജനങ്ങള്‍ക്ക് അത് വലിയ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് അശ്വിനി കേന്ദ്രമന്ത്രിയെ അറിയിച്ചു.

കുടുംബം നോമ്പു തുറയ്ക്കു പോയ സമയത്ത് കവര്‍ച്ച; മേല്‍പ്പറമ്പ്, കൈനോത്തെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്നു 3 പവന്‍ നഷ്ടപ്പെട്ടു

കാസര്‍കോട്: വീടു പൂട്ടി കുടുംബം ബന്ധുവീട്ടിലെ നോമ്പു തുറയ്ക്കു പോയ സമയത്ത് കവര്‍ച്ച; മൂന്നു പവന്‍ സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെട്ടു. മേല്‍പ്പറമ്പ്, കൈനോത്തെ ഗള്‍ഫുകാരന്‍ കെ. മുജീബിന്റെ മര്‍ജാന മന്‍സിലില്‍ ബുധനാഴ്ചയാണ് കവര്‍ച്ച നടന്നത്. വൈകുന്നേരം മുജീബും കുടുംബവും വീടു പൂട്ടി പള്ളിക്കരയിലെ ബന്ധുവീട്ടിലേക്ക് നോമ്പു തുറയ്ക്കു പോയതായിരുന്നു. രാത്രി 11 മണിക്ക് തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന മൂന്നു പവന്‍ തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ കാണാതായത്. വിവരമറിഞ്ഞ് മേല്‍പ്പറമ്പ് എസ്.ഐ അനീഷിന്റെ നേതൃത്വത്തില്‍ പൊലീസെത്തി അന്വേഷണം നടത്തി. പൊലീസ് …

ഉദ്യാവറില്‍ സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് ഉപ്പള സ്വദേശി മരിച്ചു; അംഗഡിമുഗര്‍ സ്വദേശിയായ സുഹൃത്തിനു പരിക്ക്

കാസര്‍കോട്: ഇലക്ട്രിക് സ്‌കൂട്ടറിനു പിന്നില്‍ ലോറിയിടിച്ച് യുവാവ് മരിച്ചു. സുഹൃത്തിനെ പരിക്കുകളോടെ മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉപ്പള, കെദങ്കാറു, കണ്ണാടിപ്പാറയിലെ ഹനീഫിന്റെ മകന്‍ മുഹമ്മദ് അന്‍വാസ് (24) ആണ് മരിച്ചത്. അംഗഡിമുഗറിലെ ഫസല്‍ റഹ്‌മാനാണ് പരിക്കേറ്റത്. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെ മഞ്ചേശ്വരം, ഉദ്യാവര്‍, റഫഹാളിനു സമീപത്താണ് അപകടം. സ്‌കൂട്ടര്‍ ചാര്‍ജ്ജു ചെയ്യാനായി തലപ്പാടിയിലേക്ക് പോവുകയായിരുന്നു സുഹൃത്തുക്കളായ മുഹമ്മദ് അന്‍വാസും ഫസല്‍ റഹ്‌മാനും. പിന്‍സീറ്റ് യാത്രക്കാരനായിരുന്നു മുഹമ്മദ് അന്‍വാസ്. ഇരുവരുടെയും അടുത്ത സുഹൃത്തായ ഒരാള്‍ ഉപ്പളയിലെ സ്വകാര്യ …

മട്ടന്‍ കറി ഉണ്ടാക്കാത്തതിനെ ചൊല്ലി അര്‍ധരാത്രിയില്‍ തര്‍ക്കം, ഭാര്യയെ ഭര്‍ത്താവ് തല്ലിക്കൊന്നു

അമരാവതി: തെലങ്കാനയിലെ മഹാബുബാബാദില്‍ മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിന് ഭാര്യയെ കൊലപ്പെടുത്തി യുവാവ്. 35കാരിയായ മാലോത്ത് കലാവതിയാണ് കൊല്ലപ്പെട്ടത്. അർദ്ധരാത്രിയിൽ മട്ടന്‍ കറി ഉണ്ടാക്കി നല്‍കാത്തതിനെത്തുടർന്ന് കലാവതിയും ഭര്‍ത്താവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാവുകയും ഒടുവില്‍ തർക്കം ക്രൂരമായ കൊലപാതകത്തിലേക്ക് നയിക്കുകയായിരുന്നു. രാത്രി വൈകി വീട്ടിലെത്തിയ യുവാവ് മട്ടൺ കറി ആവശ്യപ്പെട്ട് വഴക്കുണ്ടാക്കി. വിസമ്മതിച്ച മകളെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് കലാവതിയുടെ അമ്മ പൊലീസിന് മൊഴി നൽകി.സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഉടൻതന്നെ സ്ഥലത്തെത്തി പരിശോധന നടത്തി. തെളിവുകള്‍ …

ജ്യൂസിൽ മദ്യം കലർത്തി തന്റെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തിയെന്ന യുവതിയുടെ പരാതി; വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

കാസർകോട്: ജൂസിൽ മദ്യം കലർത്തി നൽകി സ്വകാര്യചിത്രങ്ങൾ പകർത്തിയെന്ന യുവതിയുടെ പരാതിയിൽ കോഴിക്കോട് വടകര വില്യാപ്പള്ളി സ്വദേശി മുഹമ്മദ് യാസിനെ (26) പൊലീസ് അറസ്‌റ്റ് ചെയ്തു. വിദേശത്തേക്കു കടക്കാനുള്ള ശ്രമത്തിനിടെ കോഴിക്കോട് വിമാനത്താവളത്തിൽ നിന്നാണു ഇയാൾ പിടിയിലായത്. കഴിഞ്ഞവർഷമാണു കേസിനാസ്‌പദമായ സംഭവം. ചന്തേര പൊലീസ് സ്‌റ്റേഷൻ പരിധിയിലെ യുവതിയാണു പരാതിക്കാരി. ഭർത്താവുമായി അകന്നുകഴിയുന്ന യുവതിയെ സമൂഹമാധ്യമത്തിലൂടെയാണു പ്രതി പരിചയപ്പെട്ടത്. അതിനിടെ കൂടിക്കാഴ്ചയിൽ പകർത്തിയ ചിത്രങ്ങൾ ഭർത്താവിനും മക്കൾക്കും കുടുംബാംഗങ്ങൾക്കും അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പ്രതിയെ ചന്തേര …

വിവാഹം മുടക്കാൻ അപവാദ പ്രചരണം; മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

കോഴിക്കോട്: മകന്റെ മര്‍ദനമേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു. കോഴിക്കോട് കുണ്ടായിത്തോട് സ്വദേശി ഗിരീഷ് ആണ് മരിച്ചത്. മകന്‍ സനലിന്റെ മര്‍ദനമേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് അന്ത്യം സംഭവിച്ചത്. മാര്‍ച്ച് 5ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം. ബേപ്പൂരിലെ വാടക വീട്ടിലാണ് സനലും മാതാവ് പ്രസീതയും താമസിക്കുന്നത്. കുണ്ടായിത്തോട്ടിലെ വീട്ടിൽ ​ഗിരീഷും രണ്ട് സഹോദരിമാരും ഇവരുടെ മക്കളുമാണ് താമസിച്ചിരുന്നത്. മാർച്ച് അഞ്ചിന് രാത്രി സനൽ മദ്യപിച്ച് ​ഗിരീഷിന്റെ വീട്ടിലെത്തിയെന്നാണ് വിവരം. തുടർന്ന് ഇരുവരും …