കാസര്‍കോട് ജില്ലാ പഞ്ചായത്തിന് 97 കോടി രൂപയുടെ ബജറ്റ്; വിദ്യാഭ്യാസ-ആരോഗ്യ- കര്‍ഷക ക്ഷേമ- വ്യവസായ- അടിസ്ഥാന സൗകര്യ വികസനത്തിന് മുന്‍ഗണന

കാസര്‍കോട്: വിദ്യാഭ്യാസ-ആരോഗ്യ- കര്‍ഷക ക്ഷേമ- വ്യവസായ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതികള്‍ക്ക് പ്രാമുഖ്യം നല്‍കി കൊണ്ട് കാസര്‍കോട് ജില്ലാ പഞ്ചായത്ത് 97,27,61,211 രൂപ വരവും 96,01,21,000 രൂപ ചെലവും 1,26,40,211 രൂപ മിച്ചവും പ്രതീക്ഷിക്കുന്ന ബജറ്റ് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഭരണസമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ ആണ് ബജറ്റ് അവതരിപ്പിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. അടിസ്ഥാന സൗകര്യ വികസനത്തോടൊപ്പം ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള പരിശ്രമം കൂടിയാണ് ബജറ്റ് നടത്തുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. പാലിയേറ്റീവ് ഗ്രിഡ് രൂപീകരിക്കും. വയോജനങ്ങള്‍ക്ക് നല്ല ചികിത്സയും പരിചരണവും ഉറപ്പുവരുത്തും. മറവി രോഗമുള്ളവര്‍ക്ക് വേണ്ടി പ്രത്യേക കേന്ദ്രം ആരംഭിക്കും. വിജ്ഞാന കേരളം മികച്ച പദ്ധതിയായി നടത്തും. ജില്ലാ പഞ്ചായത്ത് കെ.എസ്.ആര്‍.ടി.സിയും ബി.ആര്‍.ടി.സിയും ആയി ചേര്‍ന്ന് കാസര്‍കോട് സഫാരിക്ക് തുടക്കം കുറിക്കും. പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി, കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സിജിമാത്യു, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷ ശകുന്തള കെ, പഞ്ചായത്ത് മെമ്പര്‍ ഷിനോജ് ചാക്കോ, ജോമോന്‍ ജോസ് ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്യാമലക്ഷ്മി തുടങ്ങിയവര്‍ പ്രസംഗിച്ചു. വ്യാഴാഴ്ച വൈകിട്ട് 4.30ന് ചേരുന്ന ജില്ലാ പഞ്ചായത്ത് യോഗം ബജറ്റിന് അംഗീകാരം നല്‍കും.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page