കാസര്‍കോട്: സ്‌കൂളിലേയ്ക്ക് പോയ 13 കാരനെ കാണാതായതായി പരാതി. കൊടല മുഗറു വാണി വിജയ് സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ആണ് കാണാതായത്. ഇന്നലെ (വ്യാഴം) പതിവുപോലെ സ്‌കൂളിലേയ്ക്ക് പോയതായിരുന്നു. വീട്ടിലേയ്ക്ക് തിരിച്ചു വരുന്ന വഴിയില്‍ വൈകുന്നേരം 4.50 മണിക്കു ശേഷം കാണാതാവുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിതാവിന്റെ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തു. പൊലീസ് നടത്തിയ അന്വേഷണത്തിൽ വിദ്യാർത്ഥിയെ മംഗ്ളൂരുവിൽ കണ്ടെത്തി.








