കക്കുന്നത്ത് വാതില്‍ തകര്‍ത്ത് പണവും ആഭരണവും കവര്‍ന്നു; കവര്‍ച്ച നടന്നത് വീട്ടുകാര്‍ വീട് പൂട്ടിപ്പോയതിന് പിന്നാലെ

കാസര്‍കോട്: വീട് പൂട്ടിപ്പോയതിന് പിന്നാലെ വതില്‍ തകര്‍ത്ത് പണവും സ്വര്‍ണ്ണവും കവര്‍ച്ച ചെയ്തതായി പരാതി. തെക്കെ തൃക്കരിപ്പൂര്‍ കക്കുന്നത്തെ ചാലക്കോട് വീട്ടില്‍ സി.ജിതിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച 9 ന് രാത്രി 8 നും 11.30 നും ഇടയിലാണ് കവര്‍ച്ച നടന്നതെന്ന് കരുതുന്നു. വീടിന്റെ മുന്‍ഭാഗത്തെ പൂട്ട് തകര്‍ത്ത് അകത്ത് കടന്ന മോഷ്ടാവ് അലമാരയില്‍ സൂക്ഷിച്ച 10,000 രൂപയും മേശവലിപ്പില്‍ ഉണ്ടായിരുന്ന 20,000 രൂപയുമാണ് കവര്‍ന്നത്. കുടാതെ മേശവലിപ്പില്‍ സൂക്ഷിച്ച മുക്കാല്‍ പവന്‍ വരുന്ന രണ്ട് സ്വര്‍ണ്ണമോതിരവും മോഷ്ടാവ് കവര്‍ന്നു. പരാതിയില്‍ ചന്തേര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
മഞ്ചേശ്വരത്തും കുമ്പളയിലും മണല്‍കൊള്ളയ്‌ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; മൊഗ്രാലില്‍ പുഴയില്‍ മുക്കി വച്ചിരുന്ന 6 തോണികള്‍ ജെ സി ബി ഉപയോഗിച്ച് തകര്‍ത്തു, ആരിക്കാടിയില്‍ ടിപ്പര്‍ ലോറി പിടിയില്‍, കളായിയില്‍ ടിപ്പര്‍ ലോറിയുമായി രണ്ടുപേര്‍ അറസ്റ്റില്‍
സ്ത്രീയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തിയ കേസ്:ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 9 വര്‍ഷത്തിനു ശേഷം മഞ്ചേശ്വരം, പൈവളിഗെയില്‍ അറസ്റ്റില്‍; പിടികൂടിയത് ഡിവൈ. എസ്. പി. വി കെ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം

You cannot copy content of this page