കക്കൂസ് മാലിന്യം പൊതുസ്ഥലത്തെ തോട്ടില്‍ തള്ളി; നാട്ടുകാരുടെയും കൗണ്‍സിലറുടെയും നേതൃത്വത്തില്‍ മാലിന്യം തിരികെ വാരിപ്പിച്ചു; സംഭവം കാസര്‍കോട്, അണങ്കൂരില്‍

കാസര്‍കോട്: രാത്രിയുടെ മറവില്‍ കക്കൂസ് മാലിന്യം വാഹനത്തില്‍ കയറ്റി കൊണ്ടുവന്ന പൊതു സ്ഥലത്തെ തോട്ടില്‍ തള്ളി. വിവരമറിഞ്ഞ് എത്തിയ നാട്ടുകാരുടെ നേതൃത്വത്തില്‍ മാലിന്യം തള്ളിയവരെ കണ്ടെത്തി തിരികെ എടുപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി കാസര്‍കോട് നഗരസഭയിലെ അണങ്കൂർ,കാപ്പിവളപ്പ് റോഡരുകിലെ ചെറിയ തോട്ടിലേക്കാണ് മാലിന്യങ്ങള്‍ തള്ളിയത് .ഇതോടെ പരിസരത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് കക്കൂസ് മാലിന്യങ്ങള്‍ തോട്ടില്‍ തള്ളിയ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ പ്രദേശത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് മാലിന്യം തള്ളിയവരെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് മാലിന്യം തള്ളിയവരെ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ട് വന്ന് തോട്ടില്‍ നിന്ന് മാലിന്യം തിരികെ എടുപ്പിച്ചതായി നാട്ടുകാര്‍ പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page