കാസർകോട്: അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ചു ജോയിന്റ് കൗൺസിൽ വനിതാ കമ്മിറ്റി നാരി സങ്കൽപ്പം എന്ന മിഥ്യ എന്ന വിഷയത്തിൽ സംവാദം നടത്തി. സംഘം ദേശീയ കൗൺസിൽ അംഗം പി ഭാർഗവി ഉൽഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എസ് എൻ സരിത വിഷയം അവതരിപ്പിച്ചു . .സംസ്ഥാന കമ്മിറ്റി അംഗം യമുന രാഘവൻ, കവയത്രി സുനിത | കരിച്ചേരി , ജോ. കൗൺസിൽ ജില്ലാ കമ്മറ്റി അംഗം നിഷ പി, വി വനിത, കെ പ്രീത , എ ആമിന, അനിത എം പ്രസംഗിച്ചു.
