പള്ളങ്കോട്ട് സര്‍വ്വേയ്ക്കിടയില്‍ മരിച്ച ജീവനക്കാരന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോയി

കാസര്‍കോട്: പയസ്വിനി പുഴയില്‍ ചെക്ക്ഡാം നിര്‍മ്മിക്കുന്നതിനുള്ള സര്‍വ്വേക്കിടയില്‍ പുഴയില്‍ മുങ്ങി മരിച്ച യുവാവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം സ്വദേശത്തേക്കു കൊണ്ടു പോയി. ആലപ്പുഴ, മാവേലിക്കര, ചെറിയനാട്, മാമ്പ്രതൂമ്പിനാല്‍ വീട്ടില്‍ ടി നിഖില്‍ (27) ചൊവ്വാഴ്ച ഉച്ചയോടെയാണ് പയസ്വിനി പുഴയില്‍ പള്ളങ്കോട്ട് അപകടത്തില്‍പെട്ട് മരിച്ചത്. സര്‍വ്വേ നടത്തുന്നതിനിടയില്‍ കല്ലിനു മുകളില്‍ നിന്നു വഴുതി വീണ് ഒഴുക്കില്‍പ്പെട്ടായിരുന്നു അപകടം.
ഒറിജിന്‍ എന്ന കമ്പനിയില്‍ കരാര്‍ ജീവനക്കാരനായിരുന്ന നിഖിലും മറ്റു മൂന്നു പേരും ഒരാഴ്ച മുമ്പാണ് സര്‍വ്വേക്കായി പള്ളങ്കോട്ട് എത്തിയത്. ടി.ആര്‍ തുളസീധരന്‍-ഷീല ദമ്പതികളുടെ മകനാണ്. സഹോദരന്‍ നിധീഷ്. അപകടവിവരമറിഞ്ഞ് സഹോദരന്‍ ഉള്‍പ്പെടെയുള്ള ബന്ധുക്കള്‍ ബുധനാഴ്ച രാവിലെ കാസര്‍കോട്ടെത്തിയ ശേഷമാണ് ആദൂര്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page