മൈസൂരിൽ വാഹനാപകടം; വയനാട് സ്വദേശിനിയായ നൃത്തധ്യാപിക മരിച്ചു, റിയാലിറ്റി ഷോകളിലെ താരം കൂടിയാണ് ഈ യുവതി

ബംഗളൂരു: മൈസൂരിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മാനന്തവാടി സ്വദേശിനിയായ നൃത്ത അദ്ധ്യാപിക മരിച്ചു. റിട്ട. പൊലീസ് സബ് ഇൻസ്പെക്ടറായ മൈത്രിനഗറിലെ ജോസിയുടെയും, റീനയുടെയും മകൾ അലീഷ(36) ആണ് മരിച്ചത്. അലീഷ ഭർത്താവ് ജോബിനോടൊപ്പം നൃത്ത പരിപാടിക്കായി പോകവെ വ്യാഴാഴ്ച അർധരാത്രി മൈസൂരിൽ വെച്ച് അപകടത്തിൽ പെടുകയായിരുന്നു. ഇവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടമെന്നാണ് പ്രാഥമിക വിവരം. തുടർന്ന് മൈസൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വിദഗ്ധ പരിശോധനക്കും, തുടർ ചികിത്സക്കുമായി നാട്ടിലേക്ക് കൊണ്ടു വരികെ ഗുണ്ടൽപേട്ടിൽ വെച്ച് ആരോഗ്യ സ്ഥിതി വഷളാകുകയും മരിക്കുകയുമായിരുന്നു. മാനന്തവാടിയിൽ എബിസിഡി എന്ന നൃത്ത വിദ്യാലയം നടത്തിവരികയായിരുന്നു അലീഷ. ടി വി ചാനലുകളിലും മറ്റും ധാരാളം റിയാലിറ്റി ഷോകളിൽ പങ്കെടുത്ത താരം കൂടിയാണ് അലീഷ. പരിക്കേറ്റ ജോബിൻ ചികിത്സയിൽ കഴിയുകയാണ്. മകൾ എലൈന എഡ്വിക ജോബിൻ.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page