ബദിയഡുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും വേണം: ആക്ഷന്‍ കൗണ്‍സില്‍

കാസര്‍കോട്: ബദിയടുക്കയില്‍ സബ് ട്രഷറിയും ഫയര്‍ സ്റ്റേഷനും അനുവദിക്കണമെന്ന് ആക്ഷന്‍ കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന യോഗം ഇതിനുവേണ്ടി ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ബി ശാന്ത അധ്യക്ഷത വഹിച്ചു. രാഷ്ട്രീയ, സംഘടന പ്രതിനിധികള്‍ പ്രസംഗിച്ചു. ആക്ഷന്‍ കൗണ്‍സിലിന്റെ ഭാരവാഹികളായി മാഹിന്‍ കേളോട്ട് (ചെയര്‍മാന്‍), ശ്രീകാന്ത് (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. ബാലകൃഷ്ണ ഷെട്ടി, സുധാകരന്‍, മുഹമ്മദലി, ശങ്കരനാരായണ ഭട്ട്, ഗംഗാധരന്‍ ഗോളിയടുക്ക, അബ്ബാസ്, രവികുമാര്‍ റൈ, ഈശ്വര ഭട്ട് എന്നിവരാണ് മറ്റു ഭാരവാഹികള്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുമ്പള, മൊഗ്രാലില്‍ യുവാവിനെ മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി കൊല്ലാന്‍ ശ്രമം; യുവതി ഉള്‍പ്പെടെ 4 പേര്‍ പിടിയില്‍, കുറ്റം നിഷേധിച്ച് കസ്റ്റഡിയിലായവര്‍, എഎസ്പിയുടെ നേതൃത്വത്തില്‍ വിശദമായ അന്വേഷണം തുടങ്ങി
Scroll to top

You cannot copy content of this page