കല്യാണപ്പിറ്റേന്ന് നവവധുവിന്റെ സ്വര്‍ണ്ണവുമായി നവവരന്‍ വിദേശത്തേയ്ക്ക് മുങ്ങി; സേവ് ദ ഡേറ്റിന്റെ മറവില്‍ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

കോട്ടയം: കല്യാണ പിറ്റേന്ന് നവവധുവിന്റെ സ്വര്‍ണ്ണാഭാരണങ്ങളുമായി നവവരന്‍ മുങ്ങി. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പ്രകാരം റാന്നി സ്വദേശിക്കെതിരെ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.
ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരന്‍ കടന്നു കളയുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോഴാണ് യുവാവ് വിദേശത്തേയ്ക്ക് കടന്നുവെന്നു വ്യക്തമായതെന്നു പരാതിയില്‍ പറഞ്ഞു.
വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിനത്തിനു ഇരയാക്കിയെന്നും പരാതിയില്‍ പറഞ്ഞു.
വിദേശത്തേയ്ക്ക് എത്തിയ നവവരനെ നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്. യുവാവിനെ ചോദ്യം ചെയ്താല്‍ മാത്രമേ സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരികയുള്ളൂവെന്ന് പൊലീസിന്റെ വിലയിരുത്തല്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വയോധികയുടെ മാലപ്പൊട്ടിച്ചോടിയ സംഘം കര്‍ണ്ണാടകയിലേയ്ക്ക് കടന്നത് കാസര്‍കോട്ട് നിന്നു വാടകയ്‌ക്കെടുത്ത വാഹനത്തില്‍; ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിന്റെ സഹായത്തോടെ പ്രതികള്‍ സുറത്ക്കല്ലിൽ പിടിയില്‍
Scroll to top

You cannot copy content of this page