കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ പുലി കിണറ്റില്‍ വീണു ചത്ത നിലയില്‍. തലപ്പച്ചേരിയിലെ മോഹന്‍ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. ആള്‍ മറയില്ലാത്ത, വലയിട്ട് മൂടിയ കിണറ്റിനു അകത്തു നിന്നു വെള്ളിയാഴ്ച രാത്രി ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ രാജു പെരുമ്പള്ളിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.
