ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയം; വയനാട്ടിൽ യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി ബാഗിലിട്ടു, കൊല്ലപ്പെട്ടത് ഇതര സംസ്ഥാന തൊഴിലാളി

കല്പറ്റ: വയനാട് വെള്ളമുണ്ടയില്‍ യുപി സ്വദേശിയായ തൊഴിലാളിയെ കൊലപ്പെടുത്തി കഷണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ചു. പ്രതിയും ഇതര സംസ്ഥാന തൊഴിലാളിയായ യുവാവ് പിടിയിൽ. യു.പി സ്വദേശി മുജീബ് ആണ് കൊല്ലപ്പെട്ടത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ മുഹമ്മദ് ആരിഫ്‌ ആണ് കൊലപ്പെടുത്തിയത്. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. വെള്ളിയാഴ്ച വൈകിട്ട് മൂളിത്തോടു പാലത്തിനടിയില്‍ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. മൃതദേഹം ബാഗുകളിലാക്കി ഉപേക്ഷിക്കാനുള്ള ശ്രമത്തിനിടെ ഓട്ടോ ഡ്രൈവര്‍ക്ക് സംശയം തോന്നി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തൊണ്ടർനാട് സ്റ്റേഷൻ പരിധിയിലെ വെള്ളിലാടിയിൽ വച്ചാണ് കൊലപാതകമെന്നാണ് സൂചന. മുഖീബിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം കഷ്ണങ്ങളാക്കി ബാഗിൽ ഒളിപ്പിച്ച് ഉപേക്ഷിക്കുകയായിരുന്നു. മറ്റൊരു ഇതര സംസ്ഥാന തൊഴിലാളിയുടെ ഓട്ടോറിക്ഷയിൽ കയറ്റിയാണ് ബാഗുകൾ മൂളിത്തോട് പാലത്തിന് സമീപമെത്തിച്ച് ഉപേക്ഷിച്ചത്. സംശയം തോന്നിയ ഓട്ടോ ഡ്രൈവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ബാഗുകൾ കണ്ടെത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page