16 കാരിയെ തൊക്കോട്ടുനിന്ന് മഞ്ചേശ്വരത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; മൂന്നു യുവാക്കള്‍ക്ക് 20 വര്‍ഷം കഠിന തടവ്

മംഗ്‌ളൂരു: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ മൂന്നു യുവാക്കളെ 20 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. മംഗ്ളൂരു, മുളൂര്‍, കിന്നിക്കമ്പാലയിലെ മുഹമ്മദ് ഷാക്കിര്‍ എന്ന ഷാക്കിര്‍ (26), കാര്‍ക്കള, ഗുഡ്ഡെ സ്വദേശി സമദ് എന്ന അബ്ദുല്‍ സമദ്(32), അഭി (27) എന്നിവരെയാണ് മംഗ്ളൂരു പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.
2021 ഡിസംബര്‍ 7ന് ഉള്ളാള്‍ തൊക്കോട്ട് ബസ്സ്റ്റാന്റില്‍ നിന്നും മൊബൈല്‍ ഫോണും പുത്തന്‍ വസ്ത്രങ്ങളും വാഗ്ദാനം ചെയ്ത് സമദും ഷാക്കിറും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു. പിന്നീട് മഞ്ചേശ്വരം കെജെഎം റോഡ് ജംഗ്ഷനില്‍ എത്തിക്കുകയും അവിടെ നിന്നു സമദ് പെണ്‍കുട്ടിയെ സ്‌കൂട്ടറില്‍ കയറ്റി ഒരു ലോഡ്ജിലെത്തിച്ചു. മുറിയില്‍ വച്ച് കഞ്ചാവും സിഗരറ്റും കലര്‍ത്തിയ ബിയര്‍ കുടിക്കാന്‍ നല്‍കി. ഇതിനിടയില്‍ മറ്റു രണ്ടു പ്രതികളും സ്ഥലത്തെത്തി. പിന്നീട് മൂന്നുപേരും ചേര്‍ന്നു ബലാത്സംഗത്തിനിരയാക്കി. തുടര്‍ന്ന് രാത്രി 7.15 ന് പ്രതികള്‍ പെണ്‍കുട്ടിയെ നടേക്കലില്‍ കൊണ്ടുപോയി അഭിജിത്തിനൊപ്പം കാറില്‍ അയച്ചു. ഇയാള്‍ പെണ്‍കുട്ടിയെ പജീര്‍ എന്ന സ്ഥലത്തെ ലോഡ്ജില്‍ എത്തിച്ചു. ഇതിനിടയില്‍ ഷാക്കിറും സമദും കൂടിയെത്തി. മൂന്നുപേരും ചേര്‍ന്ന് പെണ്‍കുട്ടിയെ വീണ്ടും കൂട്ടബലാത്സംഗത്തിനു ഇരയാക്കി. ഭീഷണിപ്പെടുത്തിയ ശേഷമാണ് പെണ്‍കുട്ടിയെ വിട്ടയച്ചത്. എന്നാല്‍ പെണ്‍കുട്ടി ഉള്ളാള്‍ പൊലീസിനു പരാതി നല്‍കി. ഉള്ളാള്‍ പൊലീസ് ഇന്‍സ്പെക്ടര്‍ സജീവ് ജി എസ് ആണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റു ചെയ്തത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തൃക്കരിപ്പൂർ ബീരിച്ചേരിയിൽ പാചകം ചെയ്യുന്നതിനിടെ വീട്ടിലെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; വീടിന് തീപിടിച്ചു, വീട്ടുകാർ ഇറങ്ങിയോടി,രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, വീട്ടുപകരണങ്ങൾ കത്തി നശിച്ചു
Scroll to top

You cannot copy content of this page