ആശീര്‍വാദ് സിനിമാസിന് 25 വയസ്; മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്റെ’ ടീസര്‍ ലോഞ്ച് ഇന്നു വൈകീട്ട്

മലയാള സിനിമാ പ്രേമികള്‍ ഏറെ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ ‘എമ്പുരാന്റെ’ ടീസര്‍ ഞായറാഴ്ച പുറത്തിറങ്ങും. കൊച്ചി ലേ മെറിഡിയന്‍ ഹോട്ടലില്‍ വൈകിട്ട് ആറ് മണിക്കാണ് ടീസര്‍ ലോഞ്ച്. ആശിര്‍വാദ് സിനിമാസിന്റെ 25-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായിട്ടാണ് ടീസര്‍ ലോഞ്ചിന് ഈ ദിവസം തന്നെ തിരഞ്ഞെടുത്തത്. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും. 2019 ല്‍ തിയേറ്ററുകളില്‍ എത്തിയ ലൂസിഫറിലൂടെയാണ് സംവിധായകന്‍ എന്ന നിലയില്‍ പൃഥ്വിരാജ് സുകുമാരന്‍ അരങ്ങേറ്റം കുറിച്ചത്. ലൂസിഫറിന്റെ വന്‍ വിജയത്തിന് ശേഷം പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍.മാര്‍ച്ച് 27 നാണ് പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ റിലീസ്.2023 ഒക്ടോബറിലാണ് ചിത്രീകരണം ആരംഭിച്ചത്. ഇരുപതോളം വിദേശ രാജ്യങ്ങളിലാണ് സിനിമ ചിത്രീകരിരണം പൂര്‍ത്തിയായത്. യുകെ, യുഎസ് എന്നിവിടങ്ങള്‍ക്കൊപ്പം റഷ്യയും ചിത്രത്തിന്റെ ഒരു പ്രധാന ലൊക്കേഷനാണ്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ശശി കപൂര്‍, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പന്‍, തുടങ്ങിയവരും ഈ ചിത്രത്തില്‍ ശക്തമായ സാന്നിധ്യങ്ങളാണ്. സുജിത്ത് വാസുദേവ് ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ദീപക് ദേവ് ആണ്. എഡിറ്റിംഗ് അഖിലേഷ് മോഹന്‍, കലാസംവിധാനം മോഹന്‍ദാസ് എന്നിവരാണ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
മദ്രസയിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിക്ക് പിന്നാലെ തെരുവ് നായ്ക്കൂട്ടം പാഞ്ഞടുത്തു; പെണ്‍കുട്ടിയെ വഴിയാത്രക്കാര്‍ രക്ഷപ്പെടുത്തി, സംഭവം ചെറുവത്തൂര്‍ പയ്യങ്കിയില്‍
Scroll to top

You cannot copy content of this page