കാസര്‍കോട്: 12 വയസ്സുള്ള രണ്ടു വിദ്യാര്‍ത്ഥിനികളെ അതേ സ്‌കൂളിലെ അധ്യാപകന്‍ കയറിപ്പിടിച്ചതായി പരാതി. കുട്ടികളുടെ പരാതിയില്‍ അധ്യാപകന്‍ സനീഫ് കുമാറിനെതിരെ പൊലീസ് പോക്‌സോ കേസെടുത്തു.
കാസര്‍കോട് വനിതാ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലുള്ള ഒരു സ്‌കൂള്‍ അധ്യാപകനെതിരെയാണ് കേസ്.
സംഭവത്തെക്കുറിച്ചു പെണ്‍കുട്ടികള്‍ അധ്യാപികയോടു പരാതി പറയുകയും തുടര്‍ന്നു പൊലീസ് സ്റ്റേഷനില്‍ പരാതിപ്പെടുകയുമായിരുന്നെന്നു പറയുന്നു. പൊലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്.







