കാറും സ്‌കൂട്ടറും കൂട്ടിയിടിച്ചു; റോഡിലേക്ക് തെറിച്ചുവീണ ഫ്‌ളോര്‍ മില്ലുടമ ലോറിക്കടിയില്‍ പെട്ട് മരിച്ചു

കണ്ണൂര്‍: വളപട്ടണം പാലത്തിന് മുകളില്‍ കാര്‍ സ്‌കൂട്ടറിലിടിച്ചു. തെറിച്ചുവീണ ഫ്‌ളോര്‍ മില്ലുടമ ലോറിക്കടിയില്‍ പെട്ട് മരിച്ചു. ഏഴാംമൈല്‍ കക്കാഞ്ചാലിലെ ബാലകൃഷ്ണന്റെ മകന്‍ രാജേഷ് അയ്യപ്പന്‍(49) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം.കാറിടിച്ച് തെറിച്ച് വീണ രാജേഷ് പിന്നാലെ വന്ന ലോറിക്കടിയില്‍പെടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജേഷ് സംഭവ സ്ഥലത്തുവച്ചുതന്നെ മരണപ്പെട്ടു. കാക്കാഞ്ചാലില്‍ ഫ്ളോര്‍മില്‍ നടത്തിവരികയാിരുന്നു മരിച്ച രാജേഷ്. അപകടത്തെ തുടര്‍ന്ന് വളപട്ടണം ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായി. എസ് ഐ ടിഎം വിപിനും സംഘവും എത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വാച്ചുമാനെ കെട്ടിയിട്ട് കാസര്‍കോട്ടെ വനം വകുപ്പ് ഗോഡൗണില്‍ നിന്നു ആനക്കൊമ്പുകളും 100 കിലോ ചന്ദന മുട്ടികളും കൊള്ളയടിച്ച കേസ്; ദക്ഷിണേന്ത്യയെ വിറപ്പിച്ച കൊള്ള സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍
Scroll to top

You cannot copy content of this page