കാസര്‍കോട്: പ്രമുഖ ഇസ്‌ലാമിക പണ്ഡിതനും പ്രഗത്ഭ പ്രഭാഷകനുമായ സിംസാറുല്‍ ഹഖ് ഹുദവി 24 ന് കുമ്പള കുണ്ടങ്കറടുക്ക ത്വാഹമസ്ജിദില്‍ ജുമുഅ ഖുത്തുബക്ക് നേതൃത്വം നല്‍കും.
ജുമുഅ നിസ്‌ക്കാര ശേഷം വിശ്വാസികളെ അഭിമുഖീകരിച്ച് പ്രഭാഷണം നടത്തും.
നീണ്ട ഇടവേളക്ക് ശേഷമാണ് സിംസാറുല്‍ ഹഖ് ഹുദവി കുമ്പളയില്‍ പ്രഭാഷണത്തിന് എത്തുന്നത്.
കഴിഞ്ഞവര്‍ഷം നടന്ന മദ്‌റസാ കെട്ടിടോദ്ഘാടന പരിപാടിയില്‍ സംബന്ധിക്കാമെന്നേറ്റതായിരുന്നു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ അന്ന് എത്താന്‍ സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വെള്ളിയാഴ്ച ജുമുഅ ഖുത്തുബക്കും പ്രഭാഷണത്തിനും സിംസാറുല്‍ ഹഖ് ത്വാഹമസ്ജിദില്‍ എത്തുന്നതെന്ന്
ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. അന്നേ ദിവസം രാത്രി 7 മണിക്ക് അദ്ദേഹം ഇമാം ശാഫി ഇസ്‌ലാമിക് അക്കാദമിയില്‍ ജല്‍സ പരിപാടിയിലും പ്രഭാഷണം നടത്തും.
