മദ്യലഹരിയിൽ വിദ്യാർത്ഥികളെ കാറിടിപ്പിച്ചു കൊല്ലാൻ ശ്രമിച്ച ‘മണവാളൻ’ അറസ്റ്റിൽ

തൃശ്ശൂര്‍: കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ മദ്യലഹരിയിൽ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളന്‍ എന്ന മുഹമ്മദ് ഷഹീന്‍ ഷാ(26) പൊലീസ് കസ്റ്റഡിയില്‍. ബംഗളൂരുവിൽ നിന്നാണ് യൂട്യൂബറെ പിടികൂടിയത്. മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്. ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. ബൈക്കിൽ എത്തിയ രണ്ട് വിദ്യാർത്ഥികളുമായി മണവാളനും സംഘവും വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഷഹീന്‍ ഷായെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിനുശേഷം ഇയാൾ ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
തറവാട് ക്ഷേത്രത്തിലേയ്ക്ക് പോവുകയായിരുന്ന വയോധികനെ തടഞ്ഞു നിർത്തി ആക്രമിച്ച് അര ലക്ഷത്തോളം രൂപ അടങ്ങിയ ബാഗ്കൊള്ളയടിച്ചു ; സംഭവം പെർമുദെയിൽ, സ്കൂട്ടറിൽ എത്തിയ അക്രമി സംഘത്തെ തെരയുന്നു
Scroll to top

You cannot copy content of this page